HOME
DETAILS
MAL
ദീപാ നിശാന്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം
backup
April 21 2018 | 05:04 AM
തൃശൂര്‍: കാശ്മീരില്‍ പീഡനത്തിന് ശേഷം കൊലചെയ്യപ്പെട്ട എട്ടുവയസുകാരി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് ഫെയ്സ് ബൂക്ക് പോസ്റ്റിട്ട അധ്യാപിക ദീപാ നിശാന്തിനെതിരെ സംഘപരിവാരിറിന്റെ സൈബര്‍ ആക്രമണം. ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ വ്യാപകമായ പ്രചരിപ്പിച്ചും ഇവരക്കുറിച്ച് മോശമായ കമന്റികളിട്ടുമാണ് സംഘപരിവാരിന്റെ ആക്രമണം. തനിക്കെതിരായി നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കുമെന്ന് ദീപാ നിശാന്ത് പറഞ്ഞു. മുമ്പും ഇതുപോലുള്ള ആക്രമണമുണ്ടായപ്പോള്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലിസ് നടപടിയെടുത്തില്ലെന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."