ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം
തൃശൂര്‍: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ മോഡല്‍ ബോയ്‌സ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്റെ ആറാം വാര്‍ഷിക സമ്മേളനം മോഡല്‍ പൂരം 2018 നാളെ നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ പത്തിനു പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. ഉച്ചതിരിഞ്ഞു മൂന്നിനാരംഭിക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി അധ്യാപക സംഗമവും അവാര്‍ഡ് ദാന ചടങ്ങും മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
ഡെപ്യൂട്ടി മേയര്‍ ബീനാമുരളി അവാര്‍ഡുകള്‍ വിതരണം ചെയ്യും. ജില്ലയിലെ മികച്ച പ്രധാന അധ്യാപികയ്ക്കുള്ള എ.എസ് കുറുപ്പാള്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡ് പുത്തൂര്‍ ജി.വി.എച്ച്.എസ്.എസിലെ കെ.വി ജയലതക്കും മികച്ച ഫിസിക്‌സ് അധ്യാപകനുള്ള പി.കെ റപ്പായി മാസ്റ്റര്‍ സ്മാരക അവാര്‍ഡ് ചേര്‍പ്പ് ജി.വി.എച്ച്.എസ്.എസിലെ കെ.എന്‍ മധുസൂദനും ജില്ലയിലെ മികച്ച മാത്തമാറ്റിക്‌സ് അധ്യാപികക്കുള്ള യു.വി തോമസ് സ്മാരക അവാര്‍ഡ് ഒല്ലൂര്‍ ജി.വി.എച്ച്.എസ്.എസിലെ വി.ജെ മിനിയും തൃശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മികച്ച അധ്യാപികക്കുള്ള സുനില്‍ മേനോന്‍ സ്മാരക അവാര്‍ഡിനു എം. വിജയയും അര്‍ഹരായി. 80 വയസ് പിന്നിട്ട പൂര്‍വ വിദ്യാര്‍ഥികളെയും പൂര്‍വ്വ അധ്യാപകരെയും ആദരിക്കും.
ചടങ്ങില്‍ ഗുരുവന്ദനം, സൗഹൃദ സന്ധ്യ, എന്റോവ്‌മെന്റ് വിതരണം, അടുത്തൂണ്‍ പറ്റിപിരിയുന്ന സ്‌കൂളിലെ അധ്യാപകര്‍ക്കുള്ള യാത്രയയപ്പ്, സ്‌നേഹവരുന്ന്, കലാമേള അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എ.എസ് കൊച്ചനിയന്‍, വൈസ് പ്രസിഡന്റ് അഡ്വ. ഷോബി ടി. വര്‍ഗീസ്, സെക്രട്ടറി ഓള്‍വെക്‌സ് മൈക്കിള്‍ നെറോണ, കൗണ്‍സിലര്‍ കെ. മഹേഷ്, ഹെഡ്മിസ്ട്രസ് കെ.വി സൗദാമിനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."