HOME
DETAILS
MAL
200 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
backup
April 21 2018 | 05:04 AM
ഒറ്റപ്പാലം: കത്വ സംഭവത്തെ തുടര്‍ന്ന് നടന്ന ഹര്‍ത്താലില്‍ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പത്തിരിപ്പാലയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തില്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് ഒറ്റപ്പാലം പൊലിസ് സ്വമേധയാ കേസെടുത്തത്.
കണ്ടാലറിയാവുന്ന 200 പ്രവര്‍ത്തകര്‍ക്കെതിരേ 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പൊലിസ് അറിയിച്ചു. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പത്തിരിപ്പാല മുതല്‍ ലെക്കിടി വരെയുള്ള സ്ഥലങ്ങളില്‍ രാത്രികാല പെട്രോളിങ് ശക്തമാക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."