പ്രമേയത്തിലെ ഭേദഗതി ആരുടെയും ജയവും പരാജയവുമല്ല- യെച്ചൂരി
ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതി ഏതെങ്കിലും വിഭാഗത്തിന്റെ ജയമോ പരാജയമോ അല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് പ്രമേയത്തിലെ കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന ഭാഗം ഒഴിവാക്കിയിരുന്നു. കാരാട്ട് വിഭാഗം ഈ നിലപാടിനെ ശക്തമായി എതിര്‍ത്തിരുന്നു എന്നാല്‍ പ്രതിനിധികളിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് പ്രമേയത്തില്‍ മാറ്റം വരുത്തുകയായിരുന്നു.
സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയാണ് ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുക. പാര്‍ട്ടി സെന്ററില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നതുള്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരുമെന്നാണ് സൂചന.
സെക്രട്ടറി സ്ഥാനത്ത് യെച്ചൂരി തന്നെ തുടരാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."