അപ്രഖ്യാപിത ഹര്‍ത്താല്‍: ഒറ്റപ്പാലത്ത് ഒന്‍പതു പേര്‍ കൂടി അറസ്റ്റില്‍
ഒറ്റപ്പാലം: കത് വ സംഭവത്തില്‍ പ്രതിഷേധിച്ച് സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് ഒറ്റപ്പാലത്ത് ഒമ്പതു പേര്‍കൂടി അറസ്റ്റിലായി. ഈസ്റ്റ് ഒറ്റപ്പാലത്ത് അന്യായമായി സംഘം ചേര്‍ന്ന് എസ്.ഐയുടെ പൊലിസ് വാഹനം തടഞ്ഞ് കൃത്യനിര്‍വഹണം നടത്തിയതിനാണ് അറസ്റ്റ്.
എസ്.ആര്‍.കെ നഗര്‍ സ്വദേശി അബൂതാഹിര്‍ (35), ഒറ്റപ്പാലം സ്വദേശി അബൂബക്കര്‍ (44) ചുനങ്ങാട് സ്വദേശി ഹബീബുദ്ദീന്‍(36), തോട്ടക്കര സ്വദേശി ജാസിര്‍ (20), മുരുക്കുംപറ്റ സ്വദേശി സുധീര്‍ (22), തിരുവില്വാമല സ്വദേശി നൗഷാദ് (27), മയിലുംപുറം സ്വദേശി ഫൈസല്‍(22), അന്‍വര്‍(30), ഷംസുദ്ദീന്‍ (40)തുടങ്ങിയവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഇതോടെ ഹര്‍ത്താല്‍ വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 20ആയി. ഒറ്റപ്പാലം സി.ഐ പി. അബ്ദുല്‍ മുനീര്‍, അഡീഷണല്‍ എസ്.ഐ ഒ.ആര്‍ സേതുമാധവന്‍, കനകദാസ്, ഗംഗാധരന്‍, പ്രകാശന്‍, സ്മിത തുടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."