തീവ്രവാദ കേന്ദ്രം: അമേരിക്കന്‍ റിപ്പോര്‍ട്ട് തള്ളി ഇറാന്
റിയാദ്: ലോകത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇറാനാണെന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടിനെതിരേ ഇറാന്. ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് ജാബിരി അന്‍സാരി ഇറാന് സ്റ്റേറ്റ് ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് അമേരിക്കന്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നത്. അമേരിക്കന്‍ തീവ്രവാദ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണ്. യു.എസ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ടുകള്‍ക്ക് തീരെ വിശ്വാസ്യതയില്ലെന്നതിനു തെളിവുകൂടിയാണ് പുതിയ റിപ്പോര്‍ട്ട് അദ്ദേഹം പറഞ്ഞു.
ഇറാനാണ് ലോകത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം അമേരിക്ക പുറത്ത് വിട്ട റിപ്പോര്‍ട്ട്. ലോകത്തെ വിവിധ തീവ്രവാദ സംഘടനകള്‍ക്ക് ഇറാന് സാമ്പത്തിക സൈനിക സഹായം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇതെല്ലാം ഇറാന് പ്രതിരോധിച്ചു. ഫലസ്തീനിലെ സൈനിക ഗ്രൂപ്പിന് മാത്രമേ ഇത്തരത്തില്‍ സഹായങ്ങള്‍ ചെയ്യുന്നുള്ളൂ. ഇസ്റാഈലിന്റെ കിരാത അക്രമങ്ങള്‍ക്കെതിരെ പ്രതിരോധിക്കാന്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടായതിനാലാണ് അവരെ സഹായിക്കുന്നതെന്ന് ഇറാന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."