കത്‌വ സംഭവത്തില്‍ സോഷ്യല്‍ മീഡിയാ പോസ്റ്റ്: ചിത്രകാരി ദുര്‍ഗാമാലതിയുടെ വീടിന് നേരെ കല്ലേറ്
ആനക്കര: കത്‌വ സംഭവത്തില്‍ സോഷ്യമിഡിയിലൂടെ പ്രതിഷേധമറിയിച്ച് ചിത്രകാരി ദുര്‍ഗാമാലതിയുടെ വീടിന് നേരെ കല്ലേറ്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്നു വാഹനത്തിന്റെ ചിലുകള്‍ തകര്‍ത്തു. സംഭവത്തിനെതിരേ പ്രതിഷേധവും ഉയര്‍ന്നു.
വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് പട്ടാമ്പി പറക്കാടുളള ദുര്‍ഗാദേവിയുടെ വീടിന് നേരെ കല്ലേറ് ഉണ്ടണ്ടായത്. ജമ്മുവിലെ കത്‌വയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യമീഡിയയിലൂടെ പ്രതിഷേധമറിയിച്ചതിനെതിരേ ദുര്‍ഗാദേവിക്ക് വധ ഭിഷണി ഉയര്‍ന്നിരുന്നു.
ഹൈന്ദവ ബിംബങ്ങളെ അപമാനിച്ചെന്നാരോപിച്ചാണ് ഒരു വിഭാഗം ദുര്‍ഗയെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെയാണ് ദുര്‍ഗാമാലിതയുടെ വീടിന് നേരെ അക്രമണമുണ്ടണ്ടായത്. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്നു ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഭവസമയം ദുര്‍ാ മാലതിയും ബന്ധുക്കളും വീട്ടിലുണ്ടണ്ടായിരുന്നു.
ഹൈന്ദവ ചിഹ്നത്തിനൊപ്പം ചോരപൊടിഞ്ഞിരിക്കുന്ന പുരുഷ ലിംഗത്തിന്റേയും ചിത്രമാണ് ദുര്‍ഗ വരച്ചത്. ഈ ചിത്രം ഉടന്‍ പിന്‍വലിക്കണമെന്നാണ് മെന്നാവശ്യപ്പെട്ടാണ് സോഷ്യല്‍മീഡിയ വഴി ദുര്‍ഗാദേവിക്ക് ഭിഷണികള്‍ ഉയര്‍ത്തികൊണ്ടണ്ടിരിക്കുന്നത്. ആവിഷ്‌കാരസ്വതന്ത്ര്യത്തിന് നേരെയും തന്നെ അപമാനിക്കുന്ന തരത്തിലുമുളള പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയില്‍ നിറയുന്നതെന്നും ഇതേക്കുറിച്ച് നടപടി വേണമെന്നാവശ്യപ്പെട്ട് ദുര്‍ഗാ മാലതി പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് വീടിന് നേരെ ആക്രമം ഉണ്ടണ്ടായിരിക്കുന്നത്. ഇതില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."