HOME
DETAILS

ജില്ലയില്‍ പാല്‍ സംഭരണത്തില്‍ വര്‍ധന; പ്രതിദിനം 2.66 ലക്ഷം ലിറ്റര്‍ സംഭരണം

  
backup
April 21 2018 | 06:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d

 

പാലക്കാട്: ക്ഷീരവികസന വകുപ്പ് നടത്തിയ ഫലപ്രദമായ ഇടപെടലിലൂടെ ജില്ലയിലെ പ്രതിദിന പാല്‍ സംഭരണം ശരാശരി 2.66 ലക്ഷം ലിറ്ററായി വര്‍ധിച്ചു. 2017-18 സാമ്പത്തിക വര്‍ഷം 20.06കോടിയുടെ പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കിയത്.
ഗ്രാമീണ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍, തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, മില്‍ക്ക് ഷെഡ് വികസന പദ്ധതി എന്നിവയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് വകുപ്പ് 3.45 കോടി നല്‍കി.
മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലൂടെ ജില്ലയില്‍ ഉരുക്കളെ വാങ്ങുന്നതിന് ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കി. കൂടാതെ വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീര സഹകരണ സംഘങ്ങളില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനും പാലിന്റെ ഗുണനിയന്ത്രണ ശാക്തീകരണത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 192.96 ലക്ഷം ചെലവഴിച്ചതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ പി.എ ബീന അറിയിച്ചു.
നിലവില്‍ 323 സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്. പാല്‍ പരിശോധനാ ക്യാംപുകള്‍ നടത്തി 1356 പാല്‍ സാംപിളുകള്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കി. ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റക്കും പശു വളര്‍ത്തുന്നതിനായി വായ്പ നല്‍കി. പശു ചത്തതു മൂലം കടക്കെണിയില്‍ അകപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായവും നല്‍കി.
വിവിധ ത്രിതല പഞ്ചായത്ത് പദ്ധതികളിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് 8.78 കോടിയുടെ പാല്‍ ഇന്‍സെന്റീവ് നല്‍കി.
ഓണക്കാലത്ത് പരിശുദ്ധമായ പാല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ വാളയാര്‍, മീനാക്ഷിപുരം, ചെക്‌പോസ്റ്റുകളില്‍ പാല്‍ സാംപിളുകള്‍ പരിശോധിച്ചു. മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിരം പാല്‍ പരിശോധനാ ലാബില്‍ പ്രതിദിനം 150 പാല്‍ സാംപിള്‍ പരിശോധിക്കുന്നുണ്ട്. പിരായിരി ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കി. 201 പേര്‍ക്കായി ഒരു കോടിയുടെ ധനസഹായം നല്‍കി.
വനിതാ ഗ്രൂപ്പ് മുഖേന തീറ്റപ്പുല്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന പദ്ധതി നടപ്പാക്കിയതിലൂടെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും സഹായകമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago