HOME
DETAILS

മംഗലം-ഗോവിന്ദാപുരം റോഡ് ദേശീയപാതയാക്കല്‍: സര്‍വെ പുരോഗമിക്കുന്നു; ആശങ്കയൊഴിയാതെ നാട്ടുകാര്‍

  
backup
April 21 2018 | 06:04 AM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%97%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d

 

 

മുതലമട: മംഗലം-ഗോവിന്ദാപുരം ദേശീയപാതയാക്കുന്നതുമായി ബന്ധപെട്ട് സര്‍വെ പുരോഗമിക്കുന്നു. ആശങ്കയൊഴിയാതെ നാട്ടുകാര്‍. വടക്കഞ്ചേരി മംഗലം മുതല്‍ തമിഴ്‌നാട് കേരളം അതിര്‍ത്തി പങ്കിടുന്ന ഗോവിന്ദാപുരം വരെയുള്ള 39 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള റോഡാണ് ദേശീയപാതയുടെ ഗണത്തില്‍ ഉള്‍പെടുത്തിയതിന്റെ ഭാഗമായി റോഡ് വികസനത്തിനുള്ള സര്‍വെ നടന്നുകൊണ്ടിരിക്കുന്നത്.
ഉപഗ്രഹങ്ങളുടെ സഹായത്തോടെ മൂന്നാഴ്ച്ചയായി നടക്കുന്ന സര്‍വെ രണ്ടുഘട്ടങ്ങളായാണ് നടക്കുന്നത്. 30മീറ്റര്‍ വീതിയിലും ചില പ്രദേശങ്ങളില്‍ 40 മീറ്റര്‍ വീതിയിലുമാണ് സര്‍വെ നടത്തുന്നവര്‍ മാര്‍ക്ക് ചെയ്തത്. നിലവില്‍ മംഗലം-ഗോവിന്ദപുരം റോഡിന്റെ മിക്കപ്രദേശങ്ങളിലും 18-21 മീറ്റര്‍മാത്രമാണ് വീതി. 15 മീറ്റര്‍ റോഡ് വീതിയുള്ള ടൗണ്‍പ്രദേശങ്ങളും ഇതിനിടയിലുണ്ട്.
സ്വകാര്യ ഏജന്‍സിയെയാണ് ഉപഗ്രഹസസര്‍വേക്ക് ഏല്‍പ്പിച്ചിട്ടുള്ളത്. സര്‍വെ നടത്തുന്നവരുടെ ഭാഗത്തുനിന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ദേശീയപാതയുമായി ബന്ധപെട്ട് ആധികാരികമായ മറുപടി ലഭിക്കാത്തതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്.
കൊച്ചി - മധുര ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മംഗലം -ഗോവിന്ദാപുരം പാത തമിഴ്‌നാട്ടിലെ തീര്‍ഥാടനകേന്ദ്രങ്ങലിലേക്കും ചരക്കുഗതാഗതം സുഗമമാക്കുവാനും സാധിക്കുമെന്ന പ്രാഥമിക പഠനത്തിലാണ് ദേശായപാതയാക്കാനുള്ള തീരുമാനത്തിലേക്ക് ദേശീയപാതാ അതോറിറ്റിയെത്തിയത്.
മംഗലം-ഗോവിന്ദാപുരത്തിനിടയിലുള്ള വടക്കഞ്ചേരി, മുടപ്പല്ലൂര്‍, ചിറ്റിലംഞ്ചേരി, കടംപടി, നെന്മാറ, വല്ലങ്ങി, വിത്തനശ്ശേരി, എലവഞ്ചേരി, കൊല്ലങ്കോട്, നണ്ടന്‍കിഴായ, പോത്തമ്പാടം, കാമ്പ്രത്ത്ചള്ള, വലിയചള്ള, ആട്ടയാമ്പതി, പുതൂര്‍, ഗേവിന്ദാപുരം എന്നിവിടങ്ങളിലായി റോഡിന്റെ ഇരുവശങ്ങളിലും അയ്യായിരത്തിലധികം വ്യാപാര സ്ഥാപനങ്ങളും പതിനായിരത്തോളം വീടുകളും നിലനില്‍ക്കുന്നതായാണ് പ്രാഥമിക വിവരം. 30 മീറ്റര്‍ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി സര്‍വേയില്‍ മാര്‍ക്ക് ചെയ്തതത് എന്നാല്‍ മിക്കപ്രദേശങ്ങളിലും നാല്‍പത് മീറ്ററാണ് മാര്‍ക്ക് ചെയ്തിട്ടുള്ളത്.
നാട്ടുകാരെ ആശങ്കയിലാക്കിയുള്ള ദേശീയപാതക്കുള്ള സര്‍വേ നടപടികളില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മറുപടി നല്‍കണമെന്നാണ് ദേശീയപാത സമരസമിതിയുടെ ആവശ്യം. ഇതുമായി ബന്ധപെട്ട് ദേശീയപാത സമരസമിതി, ദേശീയപാത വിരുദ്ധസമിതി എന്നീ രണ്ടു കൂട്ടായ്മകള്‍ കൊല്ലങ്കോട് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
റോഡരികിലെ വീടുകളുടെ പുറകുവശത്തും വ്യാപാര സ്ഥാപനങ്ങളുടെ പുറകുവശത്തുമായി റോഡ് വീതികൂട്ടുന്നതിനായി മാര്‍ക്ക് ചെയ്തിട്ടുള്ളതാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. കുടിയിരുപ്പുകളും ഉപജീവനമാര്‍ഗമായ വ്യാപാര കേന്ദ്രങ്ങളും പൂര്‍ണമായും നഷ്ടപെടുമെന്ന ആശങ്കയുണ്ടെന്നും ഇതിന് തക്കതായ മറുപടി സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും മുതലമട മേഖലയിലെ ദേശീയപാത സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ദേശീയപാത വിരുദ്ധ സമിതിയുടെ ഭാഗമായി മംഗലം മുതല്‍ ഗോവിന്ദാപുരം വരെയുള്ള ഇരകളെ സംഘടിപ്പിച്ച് കേന്ദ്രമന്ത്രി ഉള്‍പെടെയുള്ളവര്‍ക്ക് പരാതി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ദേശീയപാത വിരുദ്ധസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
സര്‍ക്കാര്‍ തലത്തില്‍ ആധികാരികമായി വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കണമെന്നും നിലവിലെ സര്‍വെ അനുസരിച്ചുള്ള കുടിയൊഴിപ്പിക്കല്‍ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇല്ലാതാകുമെന്നതിനാല്‍ ജനങ്ങളുമായുള്ള കൂടിയലോചനകള്‍നടത്തി കുടിയൊഴിപ്പിക്കലുകള്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എന്നാല്‍ ദേശീയപാത വികസനവുമായി ബന്ധപെട്ട് ആശങ്കവേണ്ടെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞു.ന ിലവില്‍ പൊതുമാരാമത്ത് വകുപ്പിന്റെ രേഖയിലുള്ള റോഡിന്റെ വീതിയനുസരിച്ച് കൈയേറ്റങ്ങളുണ്ടെങ്കില്‍ ഒഴിപ്പിക്കുമെന്നാണ് അധികൃതരുടെ ഭാഗത്തു നിന്നും അറിഞ്ഞതെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങളും വീടുകളില്‍നിന്നുള്ള കുടിയൊഴിപ്പിക്കലും ഉണ്ടാകുമെന്ന ഭീതി ജനങ്ങളില്‍ വ്യാപകമായതിനാല്‍ ഒരാഴ്ച്ചക്കകം വ്യാപാരി പ്രതിനിധികളുടെയും മറ്റു രാഷ്ട്രീയ പ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും യോഗം വിളിച്ചുചേര്‍ക്കുമെന്നും കെ. ബാബു എം.എല്‍.എ പറഞ്ഞു.

 

കേന്ദ്രമന്ത്രിക്ക് നിവേദനം അയക്കല്‍ കാംപയ്ന്‍ ആരംഭിച്ചു

കൊല്ലങ്കോട്: മംഗലം ഗോവിന്ദാപുരം ദേശീയ പാത വികസനം കേന്ദ്രമന്ത്രിക്ക് നിവേദനം അയക്കല്‍ കാംപയിന്‍ ആരംഭിച്ചു. മംഗലം മുതല്‍ ഗോവിന്ദാപുരം വരെയുള്ള 40 കിലോമീറ്റര്‍ ദേശീയപാതയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഗ്രഹ സര്‍വെ നടക്കുന്നതിനിടെ 3,040 മീറ്റര്‍ വരെ വീതിയില്‍ അളന്ന് മാര്‍ക്ക് ചെയ്ത കെട്ടിട ഉടമകളാണ് കേന്ദ്ര മന്ത്രിക്ക് പരാതി നല്‍കുന്നത്.
ദേശീയപാത വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് സര്‍വേയുടെ ഭാഗമായി അടയാളപ്പെടുത്തിയ കെട്ടിടങ്ങളുടെ ഉടമകള്‍ കുടിയൊഴിപ്പിക്കലിനെതിരെയാണ് നിവേദനം നല്‍കുവാന്‍ തയ്യാറായിട്ടുണ്ടെന്ന് സംഘാടകനായ ആറുമുഖന്‍ പത്തിചിറ പറഞ്ഞു. പരാതി നല്‍കല്‍ ഉദ്ഘാടനം അല്‍ഫാറൂക് ദേശീയ പാത കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമിതി ചെയര്‍മാനായ ബി. ഷേക്ക് മുസ്തഫയ്ക്ക് പരാതിയുടെ മാതൃക നല്‍കി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി, ദേശീയപാത അതോരിറ്റി, ജില്ലാ കലക്ടര്‍, ത്രിതല പഞ്ചായത്ത് കേന്ദ്രങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് പരാതി നല്‍കുന്നതാണ് കാംപയിന്‍.
നണ്ടന്‍ കിഴായില്‍ ചേര്‍ന്ന യോഗത്തില്‍ വി.പി നിസാമുദീന്‍ അധ്യക്ഷനായി. ആറുമുഖന്‍ പത്തിചിറ, ഷംസുദ്ദീന്‍, താജുദ്ധീന്‍, മുഹമ്മദ് ഹനീഫ, സര്‍വുദ്ധീന്‍, ഇസ്മായില്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago