കൈനാട്ടി-മുട്ടുങ്ങല്‍ റോഡ് വികസനം: കെട്ടിട ഉടമകള്‍ പ്രതിഷേധത്തിലേക്ക്
എടച്ചേരി:കൈനാട്ടി-നാദാപുരം റോഡ് വീതി കൂട്ടി വികസന പ്രവൃത്തികള്‍ നടത്താനുള്ള നടപടി ക്രമങ്ങള്‍ മുന്നോട്ട് നീങ്ങുന്നതിനിടെ ഭൂമിയും, കെട്ടിടങ്ങളും ,തൊഴിലിടവും നഷ്ടപ്പെടുന്ന ഉടമകള്‍ക്കും വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്‍കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു.
വികസനം യാഥാര്‍ഥ്യമാകുമ്പോള്‍ നാല് റോഡിനിരുവശത്തുമുള്ള വ്യാപാരികളുടെ കച്ചവട സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരും. ഭൂ ഉടമകള്‍ക്ക് അവരുടെ സ്ഥലവും നഷ്ടമാകും.
41 കോടി രൂപ ചെലവില്‍ 15 മീറ്റര്‍ വീതിയില്‍ 11.5 കീലോമീറ്റര്‍ റോഡ് വികസിപ്പിക്കുമ്പോള്‍ നഷ്ടപരിഹാരത്തിനായി തുക നീക്കി വെച്ചിട്ടില്ലെന്നാണ് വ്യാപാരികളുടെ പരാ നാദാപുരം, കുറ്റ്യാടി, വടകര എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളിലായി ആറ് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന നാദാപുരം മുട്ടുങ്ങല്‍ റോഡ് വീതി കൂട്ടുമ്പോള്‍ നിരവധി കടകളും കെട്ടിടങ്ങളും പൊളിക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നെങ്കിലും സ്ഥലം വിട്ടു നല്‍ക്കുന്നതില്‍ ഭൂ ഉടമകള്‍ ആരും തന്നെ തടസ്സങ്ങളൊന്നും അറിയിച്ചിട്ടില്ലെന്നുമാണ്അധികൃതര്‍ നേരത്തെ അറിച്ചത്.
വര്‍ഷങ്ങളായി വ്യാപാരം ചെയ്ത് കുടുബം പോറ്റുന്നവരും ,കിടപ്പാടം നഷ്ടമാകുന്നവരും വിവിധ പ്രദേശങ്ങളില്‍ നഷ്ടപരിഹാരമില്ലാതെ ഭൂമി വിട്ട് കൊടുക്കുന്നതില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത് .
ഇപ്പോള്‍ വളവുകളില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടാന്‍ അധികൃതര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കുടുതല്‍ ഭൂമി വിട്ട് നല്‍കേണ്ടി വരുന്നവരാണ് പ്രതിഷേധത്തിന്റെ മുന്‍നിരയിലുള്ളത്.
അതെ സമയം 20 മീറ്റര്‍ വീതിയില്‍ ആയിരുന്നു നേരത്തെ ഈ റോഡിന്റെ വികസനം തീരുമാനിച്ചത്.
വ്യാപാരികളുടെയും, കെട്ടിട ഉടമകളുടെയും പ്രയാസങ്ങള്‍ മനസ്സിലാക്കി 15 മീറ്റര്‍ ആക്കി ചുരുക്കുകയായിരുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് പഞ്ചായത്തുകളില്‍ വിളിച്ചു കൂട്ടാന്‍ ഉദ്ദേശിച്ച യോഗങ്ങളില്‍ ശക്തമായ എതിര്‍പ്പുണ്ടാകുന്ന പക്ഷം വീതി ഇനിയും കുറയാനും സാധ്യതയുണ്ട്.
പുറമേരിയില്‍ നേരത്തെ നിശ്ചയിച്ച ദിവസം ഹര്‍ത്താലായതിനാല്‍ യോഗംമാറ്റി വച്ചിരുന്നു. ഈ യോഗം 29 ലേക്ക് മാറ്റിയിട്ടുണ്ട്.
ഏറാമല പഞ്ചായത്തില്‍ യോഗം ചേര്‍ന്ന് തീരുമാനത്തിലെത്തിയിട്ടുണ്ട്. എടച്ചേരി പഞ്ചായത്തില്‍ ഇതു സംബന്ധിച്ച യോഗം 23 ന് ചേരും. ഭൂമി നഷ്ടപ്പെട്ടുന്ന ഭൂഉടമകളും ഒരു വിഭാഗം വ്യാപാരികളും സ്ഥമെടുപ്പിനെതിരേ ശക്തമായി നിലപാടുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
കുറ്റ്യാടി മട്ടന്നൂര്‍ നാല് വരി പാതക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ട പരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഭൂവുടമകള്‍ക്ക് ഉറപ്പ് നല്‍കിയിതായും ഭൂവുടമകള്‍ പറയുന്നു. ഈ ഒരു പരിഗണന കൈ നാട്ടിമുട്ടുങ്ങല്‍ റോഡിന്റെ കാര്യത്തിലും വേണമെന്നാണ് അവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."