HOME
DETAILS
MAL
ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
backup
April 21 2018 | 06:04 AM
കല്‍പ്പറ്റ: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ പ്രമുഖ ഹോട്ടലുകളില്‍ നിന്നുള്‍പ്പെടെ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബദറുദ്ദീന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
എക്കോബാന്, സിറ്റി ഹോട്ടല്‍, തലശേരി ഹോട്ടല്‍, ഹോട്ടല്‍ ഫാല്‍ക്കണ്‍, ബിസ്മി ഹോട്ടല്‍ എന്നീ ഹോട്ടലുകളില്‍ നിന്നുമാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടിയതെന്ന് ഹെല്‍ത്ത് ഇന്‍പെക്ടര്‍ പറഞ്ഞു.
ദിവസങ്ങള്‍ പഴക്കമുള്ളവയാണ് പിടികൂടിയവയില്‍ അധികവും. കൂടതെ അനധികൃത അറവ് കേന്ദ്രത്തില്‍നിന്നു അറുപത് കിലോയോളം ഇറച്ചിയും പിടികൂടി. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് എതിരേ പിഴയും മറ്റു നടപടികളും സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."