നികുതി വെട്ടിച്ച് ബസില്‍ കടത്തിയ സ്വര്‍ണം പിടികൂടി
മാനന്തവാടി: തോല്‍പ്പെട്ടിയില്‍ നികുതി വെട്ടിച്ച് ബസില്‍ കടത്തിയ മൂന്ന് കിലോ സ്വര്‍ണം പിടികൂടി. ഇന്നലെ പുലര്‍ച്ചെ കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ എക്സൈസ് അധികൃതര്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി നസുറല് ഫുഹാദ് ( 28), ഓമശ്ശേരി പുത്തൂര്‍ സ്വദേശി മുഷ്താഖ് അഹമദ് (34) എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗ്ലൂളുരു-കോഴിക്കോട് സര്‍വീസ് നടത്തുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 92 ലക്ഷം രൂപ വിലവരും.
എക്സൈസ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. അടുത്തിടെയായി തോല്‍പ്പെട്ടിയില്‍ സ്വര്‍ണ്ണ വേട്ട പതിവാകുകയാണ്. 2017 ഒക്ടോബര്‍ 10ന് കല്ലട ബസില്‍ അനധികൃതമായി കടത്തിയ 35 കിലോ സ്വര്‍ണ്ണം തോല്‍പ്പെട്ടിയില്‍ വെച്ച് എക്സൈസ് പിടികൂടുകയും പെരിന്തല്‍മണ്ണ സ്വദേശികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."