കടലുണ്ടിയില്‍ വീടിന് തീപിടിച്ച സംഭവം: ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി
ഫറോക്ക്: കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായ കടലുണ്ടി വട്ടപറമ്പിലെ വീട്ടില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. വട്ടപ്പറമ്പില്‍ തച്ചട്ട് സദാശിവന്റെ വീടിനു സമീപം നിര്‍ത്തിയിട്ട കാറും രണ്ട് ബൈക്കുകളുമാണ് കഴിഞ്ഞദിവസം രാത്രി അഗ്നിക്കിരയായത്.
വീടിനോട് ചേര്‍ന്ന വിറകുപുരയില്‍നിന്നു തീ പടര്‍ന്നതെന്നാണ് നിഗമനം. സദാശിവനും കുടുംബവും ഉറങ്ങാന്‍ കിടന്നതായിരുന്നു. സമീപത്തെ വീട്ടുകാരാണ് തീയാളുന്നത് കണ്ടത്. പരിസരവാസികള്‍ ഓടിയെത്തി തീയണക്കാന്‍ ശ്രമം തുടങ്ങിയെതിലും ഇതിനകം സമീപത്ത് നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളിലേക്കും കാറിലേക്കും തീപടര്‍ന്നു. ഇതിനോട് ചേര്‍ന്നുള്ള കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴികളും ചത്തിട്ടുണ്ട്. മീഞ്ചന്തയില്‍നിന്നു രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്.
സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. വൈദ്യതിലൈനും മറ്റുമില്ലത്തിടത്ത് ഉണ്ടായ തീപിടുത്തത്തിന്റെ കാരണം വ്യക്തമാകാത്തതാണ് സംശയത്തിനു കാരണം. കോഴിക്കോട്‌നിന്നു ഇന്നലെ രാവിലെ തന്നെ ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. ഫറോക്ക് എസ്.ഐ രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സംഭവസ്ഥലത്തെതി പരിശോധന നടത്തി.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.ഐ കടലുണ്ടി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. സംഭവസ്ഥലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സിപി.ഐ ജില്ലാ കമ്മറ്റി അംഗം പിലക്കാട്ട് ഷണ്‍മുഖന്‍, ദിനേശ്ബാബു അത്തോളി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."