HOME
DETAILS
MAL
മയക്കുഗുളികകളുമായി കൊടുവള്ളിയില്‍ യുവാവ് പിടിയില്‍
backup
April 21 2018 | 07:04 AM
കൊടുവള്ളി: ലഹരിക്കായി ഉപയോഗിക്കുന്ന മയക്കുമരുന്ന് ഗുളികളുമായി കൊടുവള്ളിയില്‍ യുവാവിനെ എക്സൈസ് വകുപ്പ് പിടികുടി. കൊടുവള്ളി എളവന്ഞ്ചാലില് ആലിരിക്കുംകണ്ടണ്ടി വീട്ടില്‍ മുഹമ്മദ് ബിന്‍ഷാദ് (21) ആണ് പിടിയിലായത്.
ലഹരി ഗുളിക വില്പനയില് പങ്കാളിയായ കൊടുവള്ളി പുതുക്കുടിക്കുന്ന് റാഷിദിനെതിരേയും എക്സൈസ് വകുപ്പ് കേസെടുത്തിട്ടുണ്ടണ്ട്. ഇയാള്‍ ഒളിവിലാണ്. നൈട്ര സെപ്പാം എന്ന 83 ഗുളികകളാണ് ബിന്‍ഷാദിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തത്.
മൈസൂരില്‍നിന്നു ഗുളികകള്‍ വാങ്ങി കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം കൊടുവള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."