സമസ്തക്ക് കീഴില്‍ വയനാട് ഭദ്രം: ഹമീദ് ഫൈസി അമ്പലക്കടവ്
പനമരം: സൃഷ്ടാവ് ചിലര്‍ക്ക് നല്‍കിയ മഹത്വവും ആദരവും വകവെച്ചു കൊടുക്കുകയെന്നത് വിശ്വാസത്തിന്റെ പൂര്‍ണ്ണതയാണെന്നും ഇത് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും തിരുചര്യകൊണ്ടും സ്ഥിരപ്പെട്ട കാര്യങ്ങളാണെന്ന് എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്ത ജില്ലാ സമ്മേളനത്തില്‍ തൗഹീദ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവ അംഗീകരിച്ചു കൊടുക്കാന്‍ കഴിയാത്ത വൈകല്യം ബാധിച്ച മനസുകളാണ് സുന്നികളല്ലാത്ത മറ്റു മുസ്ലിം സംഘങ്ങള്‍ക്കു പറ്റിയ അബദ്ധമെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. സമസ്തയുടെ കീഴില്‍ വയനാട് ഭദ്രമാണ്. 14 നൂറ്റാണ്ടുകാലമായി വിശുദ്ധമായ ഏകദൈവ വിശ്വാസത്തെ പിന്തുടരുന്ന സംശുദ്ധമായ തൗഹീദിനെ പുത്തനാശയക്കാര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.
പരമമായ താഴ്മയും വിനിമയും കാണിക്കപ്പെടാന്‍ അര്‍ഹന്‍ സൃഷ്ടാവ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖുര്‍ആനും തിരുസുന്നത്തും മാത്രമല്ല അതില്‍ അധിഷ്ടിതമായ മദ്ഹബുകള്‍ കൂടി അംഗീകരിക്കുന്നവരാണ് യതാര്‍ഥ വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."