വിശുദ്ധിയും പൈതൃകവുമാണ് സമസ്തയുടെ മുഖമുദ്ര: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
പനമരം (കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നഗര്‍): വിശുദ്ധദീനിന്റെ തനിപ്പകര്‍പ്പാണ് കേരളത്തില്‍ യമനീ പരമ്പരയില്‍പ്പെട്ട സാദാത്തീങ്ങളും പണ്ഡിതരും രൂപം നല്‍കിയ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കഴിഞ്ഞ മൂന്നുമാസമായി സമസ്ത ജില്ലാ കമ്മിറ്റി ആചരിച്ചുവന്ന ആദര്‍ശ കാംപയിനിന്റെ സമാപന സമ്മേളനം പനമരം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നഗറില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ മുഖമുദ്ര സച്ചരിതരായ മുന്‍ഗാമികളില്‍നിന്ന് സ്വീകരിച്ച പാരമ്പര്യവും പൈതൃകവും വിശുദ്ധിയുമാണ്. വിശ്വാസ സംരക്ഷണമാണ് സമസ്തയുടെ ലക്ഷ്യം. ആഗോളതലത്തില്‍ സമുദായം പലവിധ പരീക്ഷണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനഘട്ടത്തില്‍ മത സൗഹാര്‍ദ്ദവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാവണം നമ്മുടെ പ്രവര്‍ത്തനമെന്നും പലവിധ വ്യാജങ്ങളുമായി രംഗപ്രവേശം ചെയ്ത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന പുത്തന്‍ പ്രസ്ഥാനക്കാരെ കരുതിയിരിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
സമ്മേളനത്തിന് ആരംഭം കുറിച്ച് രാവിലെ 10ന് കേന്ദ്ര മുശാവറാംഗം വി മൂസക്കോയ മുസ്്‌ലിയാര്‍ പതാക ഉയര്‍ത്തി. മുജീബ് തങ്ങള്‍ കല്‍പ്പറ്റ പ്രാര്‍ഥന നടത്തി. വൈകിട്ട് നാലിന് നടന്ന മജ്‌ലിസുന്നൂറിന് സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മദീനാ പാഷന്‍ വീടിന്റെ താക്കോല്‍ ദാനവും സമസ്ത പ്രസിഡന്റ് നിര്‍വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ അഷ്‌റഫ് ഫൈസി പനമരം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സി മമ്മുട്ടി എം.എല്‍.എ, എം ഹസന്‍ മുസ്‌ലിയാര്‍, കാഞ്ഞായി മമ്മുട്ടി മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ഇബ്‌റാഹീം ഫൈസി വാളാട്, ഇബ്‌റാഹീം ഫൈസി പേരാല്‍, പി.സി ഇബ്‌റാഹീം ഹാജി, എം.എ മുഹമ്മദ് ജമാല്‍, പിണങ്ങോട് അബൂബക്കര്‍, ഹാരിസ് ബാഖവി, മുഹിയുദ്ധീന്‍ കുട്ടി യമാനി, കെ.കെ അഹ്മദ് ഹാജി, എം.കെ അബൂബക്കര്‍ ഹാജി, പാലത്തായി മൊയ്തു ഹാജി, ഷൗക്കത്തലി വെള്ളമുണ്ട സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ഇസ്മയില്‍ ദാരിമി, കെ മുഹമ്മദ് കുട്ടി ഹസനി, മുജീബ് ഫൈസി കമ്പളക്കാട്, കെ.എ നാസര്‍ മൗലവി, മമ്മുട്ടി നിസാമി തരുവണ, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, പനമരം മഹല്ല് ചെയര്‍മാന്‍ എം.കെ അബൂബക്കര്‍ ഹാജി, പ്രസിഡന്റ് സി.എച്ച് മമ്മു ഹാജി, സെക്രട്ടറി ഡി. അബ്ദുല്ല ഹാജി, അബൂബക്കര്‍ റഹ്മാനി, അബ്ദുറഹ്മാന്‍ ദാരിമി, സി.കെ അബ്ദുല്‍ മജീദ് ദാരിമി സംബന്ധിച്ചു.
സമ്മേളനത്തിന്റെ ലോഗോ തയാറാക്കിയ ഫിറോസ് ചാവക്കാടിനുള്ള ഉപഹാരം സി. മമ്മുട്ടി എം.എല്‍.എയും, എസ്.കെ.എസ്.ബി.വി മന്‍സൂറുല്‍ ഇസ്‌ലാം മദ്‌റസ പനമരം തയാറാക്കിയ സമ്മേളന സപ്ലിമെന്റിന്റെ പ്രകാശനം മുജീബ് തങ്ങള്‍ കല്‍പ്പറ്റയും പോസ്റ്റര്‍ തയാറാക്കിയ നവാസ് പച്ചിലക്കാടിനുള്ള ഉപഹാരം കെ.കെ അഹമ്മദ് ഹാജിയും സമ്മേളന ലഘുലേഖ പാലത്തായി മൊയ്തു ഹാജിക്ക് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളും വിതരണം ചെയ്തു. സാജിദ് ദാരിമി പനമരം ഖിറാഅത് നടത്തി. എം മുഹമ്മദ് ബഷീര്‍, പോള ഇബ്രാഹിം ദാരിമി സംബന്ധിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എസ്. മുഹമ്മദ് ദാരിമി സ്വാഗതവും ജഅ്ഫര്‍ ഹൈതമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."