HOME
DETAILS

വടകര മേഖലയിലെ ചുഴലിക്കാറ്റ്: ഒരുകോടിയുടെ നാശനഷ്ടം

  
backup
April 21 2018 | 07:04 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b5%81%e0%b4%b4%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1

 

 


വടകര: വടകരയിലും പരിസര പ്രദേശങ്ങളിലും വ്യാഴാഴ്ച വൈകുന്നേരം ഏഴോടെ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടം. 360 ഓളം വീടുകള്‍ ഭാഗികമായും, 18 ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. വില്യാപ്പള്ളി വില്ലേജില്‍ 150 വീടുകള്‍, കോട്ടപ്പള്ളി 110, പാലയാട് 35, നടക്കുതാഴ 45, വടകര 13, തിരുവള്ളൂര്‍ രണ്ട് എന്നിങ്ങനെയാണ് വില്ലേജ് അടിസ്ഥാനത്തില്‍ തകര്‍ന്ന വീടുകളുടെ കണക്കുകള്‍. വില്യാപ്പള്ളിയിലെ ശ്രീപുരം രാഘവന്‍ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള വെല്‍ഡിങ് കടയും രാജന്‍ പുന്നേരിയുടെ ചായക്കടയുമാണ് തകര്‍ന്ന സ്ഥാപനങ്ങള്‍. വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ കടപുഴകി വീണാണ് തകര്‍ന്നത്. ചിലയിടങ്ങളില്‍ വീടുകളിലും കെട്ടിടങ്ങള്‍ക്ക് മുകളിലും സ്ഥാപിച്ച ഷീറ്റുകള്‍ കാറ്റില്‍ പറന്നു.
കോട്ടപ്പള്ളി ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന്റെ നടപ്പന്തല്‍ ശക്തമായ കാറ്റില്‍ തകര്‍ന്നുവീണു. ഇതിനു പുറമെ വന്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. വേനല്‍ചൂടിന് ശമനമേകി മഴയെത്തിയപ്പോള്‍ ഇത്രയധികം നാശങ്ങളുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. മഴയോടൊപ്പം ചുഴലിക്കാറ്റും മിന്നലുമെത്തിയതാണ് നാശങ്ങളുണ്ടാവാന്‍ കാരണം. തീരപ്രദേശത്തുനിന്ന് തുടങ്ങിയ കാറ്റ് പത്ത് കിലോമീറ്ററോളം നാശം വിതച്ചാണ് കടന്നുപോയത്. മിനുട്ടുകള്‍ക്കുള്ളില്‍ എല്ലാം പിഴുതെറിഞ്ഞു. വിവിധയിടങ്ങളില്‍ വൈദ്യുതത്തൂണുകള്‍ തകര്‍ന്നുവീണു. വൈദ്യുതി ബന്ധം പൂര്‍വസ്ഥിതിയിലാകാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. കാറ്റ് നാശം വിതച്ച കോട്ടപ്പള്ളി, വില്യാപ്പള്ളി വില്ലേജുകളില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, വടകര ആര്‍.ഡി.ഒ അബ്ദുറഹ്മാന്‍, തഹസില്‍ദാര്‍ പി.കെ സതീഷ് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.കെ രവീന്ദ്രന്‍, വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരുടെ സംഘം സന്ദര്‍ശിച്ചു.
റവന്യൂ അധികൃതര്‍ എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് വിവിധ വില്ലേജുകളിലെ നാശങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്നും പരിശോധനകള്‍ നടത്തി വിവരങ്ങള്‍ ശേഖരിക്കും. നിരവധി വാഹനങ്ങളും മരങ്ങള്‍ വീണ് തകര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago