പൊന്നാനിയില്‍ കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നതില്‍ ദുരൂഹത
പൊന്നാനി: പൊന്നാനിയിലെ കെട്ടിടങ്ങള്‍ക്ക് ഇടയ്ക്കിടെ തീ പിടിക്കുന്നതില്‍ ദുരൂഹത. കെട്ടിടങ്ങള്‍ ആരോ മനപ്പൂര്‍വം അഗ്‌നിക്കിരയാക്കുന്നതെന്ന് സംശയം ബലപ്പെടുന്നു. ചില കെട്ടിട ഉടമകള്‍ തന്നെ മനപ്പൂര്‍വം കെട്ടിടങ്ങള്‍ക്ക് തീവെച്ച് കെട്ടിടങ്ങള്‍ പൊളിച്ച് നിക്കാനുള്ള ശ്രമമാണെന്ന ആരോപണം ശക്തമാണ്.
പൊന്നാനി ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ നിരന്തരം അഗ്‌നിക്കിരയാവുന്നത് ദുരൂഹവും ആശങ്കാജനകവുമാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് എം.പി. നിസാര്‍ പറഞ്ഞു.ഒരു മാസം മുമ്പ് ടൗണിലെ കച്ചവട സ്ഥാപനത്തില്‍ അഗ്‌നിബാധയുണ്ടായത് അര്‍ധരാത്രിയിലാണെങ്കില്‍ ഇന്നലത്തെ സംഭവം നടന്നിരിക്കുന്നത് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന്റെ സമയത്താണ്.
ഇതെക്കുറിച്ച് സമഗ്രായ അന്വേഷണീ നടത്തണമെന്നാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്. നഗരസഭാ ഭരണസമിതിയുടെ ഇരട്ടത്താപ്പ് നയമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാവുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.ആഴ്ചകള്‍ക്ക് മുമ്പ് തീപിടിച്ച കടയുടെ പോലും ലൈസന്‍സ് ഇതുവരെ റദ്ദാക്കാത്തത് ഇതിനുദാഹരണമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്നാണ് കെട്ടിടയുടമകള്‍ കാലങ്ങളായി ആവശ്യപ്പെടുന്നത്. എന്നാല്‍ വളരെ കുറഞ്ഞ വാടകക്ക് കെട്ടിടങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ ഇതംഗീകരിക്കുന്നുമില്ല. വാടകക്കാരെ ഒഴിപ്പിക്കാനും കെട്ടിടങ്ങള്‍ വേഗത്തില്‍ പൊളിച്ചെടുക്കാനുമുള്ള ശ്രമമാണോ ഇതിനു പിന്നിലെന്ന സംശയം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."