അധിക തടവുകാരെ കണ്ണൂരിലേക്ക് മാറ്റിത്തുടങ്ങി
കാളികാവ്: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജയിലുകളിലുള്ള അധിക തടവുകാരെ കണ്ണൂരിലേക്ക് മാറ്റിത്തുടങ്ങി. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നുള്ള അറസ്റ്റാണ് ജയിലുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. ജില്ലയിലെ മഞ്ചേരി, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍ ജയിലുകളിലെ അധിക തടവുകാരില്‍ കുറച്ചുപേരെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. സെന്‍ട്രല്‍ ജയിനോട് ചേര്‍ന്നുള്ള വിചാരണ തടവുകാരെ പാര്‍പ്പിച്ച സബ് ജയിലിലേക്കാണ് തടവുകാരെ മറ്റിയിട്ടുള്ളത്.
ജില്ലയിലെ ജയിലുകളില്‍ അനുവദിച്ചതിലേറെ തടവുകാരെ കൊണ്ട് വീര്‍പ്പുമുട്ടുന്നുണ്ട്. ഹര്‍ത്താലിനു ശേഷം ഓരോ ജയിലിലും 20 ലേറെ പേര്‍ എത്തിയതായിട്ടാണ് കണക്ക്. പെരിന്തല്‍മണ്ണ സബ് ജയിലില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 20 പേര്‍ ഉള്‍പ്പെടെ 35 തടവുകാര്‍ അധികമുണ്ടായിരുന്നു. മഞ്ചേരിയില്‍ 17 തടവുകാര്‍ അധികമായിട്ടുണ്ട്. തിരൂര്‍, പൊന്നാനി ജയിലുകളില്‍ 20 ലധികം അധിക തടവുകാര്‍ ഉണ്ടായിരുന്നു.
ബുധനാഴ്ച മുതല്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെ അറസ്റ്റിലായവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അയക്കുന്നത്. പിടിയിലാവുന്നവരെ കണ്ണൂരിലേക്ക് മാറ്റുന്നത് പൊലിസുകാര്‍ക്ക് വലിയ പ്രയാസമായിട്ടുണ്ട്. ഒരു തടവുകാരനായാലും ജയിലിലേക്ക് എത്തിക്കാന്‍ രണ്ടു പൊലിസുകാര്‍ പോവണം. പ്രതികളെ കണ്ണൂരിലേക്ക് മാറ്റുന്ന നടപടി വന്നതോടെ പൊലിസ് കുറ്റവാളികളെ പിടികൂടുന്നതില്‍ അല്‍പം പിറകോട്ട് പോയിട്ടുണ്ട്. ഇന്നലെ സമരത്തില്‍ അറസ്റ്റിലായവര്‍ വളരെ കുറവാണ്. പിടിയിലായവരേക്കാള്‍ കേസില്‍ ഉള്‍പ്പെട്ട നിരവധി പേര്‍ പുറത്താണുള്ളത്. പ്രതികളെ പിടികൂടുമ്പോഴുണ്ടാകുന്ന പതിവ് നടപടിക്ക് പുറമെ കണ്ണൂരിലേക്ക് കൊണ്ടു പോകേണ്ട പ്രയാസം കൂടി കണക്കിലെടുത്താണ് പൊലിസിന്റെ പിന്‍മാറ്റമെന്നാണ് സൂചന. ജില്ലയിലെ ജയിലുകളില്‍ പുതിയ തടവുകാരെ പ്രവേശിപ്പിക്കാന്‍ സമയമെടുക്കുമെന്ന സൂചനയാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്നത്. കോഴിക്കോട് പ്രത്യേക ജയിലില്‍ പകര്‍ച്ച രോഗം പടരുന്ന സാഹചര്യത്തില്‍ പുതിയ തടവുകാരെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം തുടരാനുള്ള സാധ്യതയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."