ക്ഷാമബത്ത ഉടന്‍ അനുവദിക്കണം: കെ.പി രാജേന്ദ്രന്‍
കാസര്‍കോട്: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2017 ജൂലൈ മുതല്‍ ലഭിക്കേണ്ട രണ്ടു ഗഡു ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്ന് ഗവ. എംപ്ലോയീസ് നാഷണല്‍ കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാരിന്റെ ജീവനക്കാരോടുള്ള നിഷേധാത്മക നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ സിവില്‍ സ്റ്റേഷന്‍ മുമ്പില്‍ ഫെറ്റോ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്നുള്ള വാക്കു പാലിക്കുവാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പങ്കാളിത്ത പെന്‍ഷനിന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു 10 ശതമാനം തുക പിടിച്ചെടുക്കുന്ന നയം തന്നെയാണ് ഇടത് സര്‍ക്കാരും പിന്‍തുടരുന്നത് എന്നുള്ളത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസായി ഉയര്‍ത്തി 20 വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന ജീവനക്കാര്‍ ഇപ്പോഴും 56 വയസ്സില്‍ പിരിയേണ്ടി വരുന്നതു നീതി നിഷേധമാണ്. ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക പണമായി നല്‍കുമെന്നുള്ള വാക്ക് പാലിക്കുവാനും സര്‍ക്കാര്‍ തയാറായിട്ടില്ല. ഇന്ത്യയിലാകെ പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തില്‍ താഴെ നിലനില്‍ക്കുമ്പോഴാണ് കേരളത്തിനു മാത്രം നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇരട്ടിയിലധികം വിലക്കയറ്റമുണ്ടായിട്ടുള്ളത്. വിലകയറ്റം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വിഘ്‌നേശ്വര കെദുക്കോടി അധ്യക്ഷനായി. ഫെറ്റോ സംഘടനാ നേതാക്കളായ കെ. രഞ്ജിത്ത്, എം. ബാബു, എം. ശശീന്ദ്രന്‍, രാധാകൃഷ്ണന്‍, ഈശ്വര റാവ്, ജില്ലാ സെക്രട്ടറി എം. ഗംഗാധര, കെ. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."