കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു
ഇരിട്ടി: കേരള-കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റായ കിളിയന്തറ എക്സൈസ് ചെക്ക്പോസ്റ്റില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലാണ് ഒരു റൊട്ടേഷന്‍ കാമറ ഉള്‍പ്പെടെ മൂന്നു നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. അതിര്‍ത്തി കടന്നെത്തുന്ന മുഴുവന്‍ വാഹനങ്ങളുടെയും ദൃശ്യങ്ങള്‍ നമ്പര്‍ സഹിതം കാണാവുന്ന വിധത്തിലാണ് നിരീക്ഷണ കാമറകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
രാത്രികാലങ്ങളിലുള്‍പ്പെടെ എക്സൈസ് വകുപ്പ് നടത്തിവരുന്ന വാഹന പരിശോധനകള്‍ക്ക് നിരീക്ഷണ കാമറകള്‍ കൂടുതല്‍ സഹായകരമാകും. അടുത്തകാലത്തായി കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം, സ്ഫോടകവസ്തുശേഖരം, വിദേശമദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ നിരവധി വസ്തുക്കള്‍ കിളിയന്തറ ചെക്ക് പോസ്റ്റില്‍ നിന്നു പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വാഹന പരിശോധനയും റെയ്ഡും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് ചെക്കു പോസ്റ്റുകളുമായി ബന്ധപെടാവുന്ന രീതിയില്‍ നെറ്റ്വര്‍ക്ക് സംവിധാനത്തോടെയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."