മുഴക്കുന്ന് പൊലിസ് സ്റ്റേഷന് ജനകീയ കൂട്ടായ്മയില്‍ കെട്ടിടം ഒരുങ്ങുന്നു
ഇരിട്ടി: ഒന്നരവര്‍ഷമായി കാക്കയങ്ങാട് പാല റോഡില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴക്കുന്ന് പൊലിസ് സ്റ്റേഷന് ഒടുവില്‍ ജനകീയ കൂട്ടായിമയിലൂടെ സ്വന്തം കെട്ടിടം ഒരുങ്ങുന്നു. പൊലിസ് സ്റ്റേഷനു പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താന്‍ പ്രാരംഭനടപടികള്‍ ആരംഭിച്ചു. ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും രാഷ്ടീയപാര്‍ട്ടി പ്രതിനിധികളുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ജനകീയമായി സ്റ്റേഷന് കെട്ടിടം നിര്‍മിക്കാന്‍ ധാരണയായത്.
എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ച് ഇന്നലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷനായി. മുഴക്കുന്ന് പൊലിസ് സബ് ഇന്‍സ്പെക്ടര്‍ പി. രാജേഷ്, ടി.എഫ് സെബാസ്റ്റ്യന്‍, പ്രീത ദിനേശന്, വി. ഷാജി, സജിത മോഹനന്, ടി. സുരേന്ദ്രന്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രിയപാര്ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു. രണ്ടു വര്‍ഷം മുന്‍പ് യു.ഡി.എഫ് ഭരണത്തിലാണ് മുഴക്കുന്ന്, തില്ലങ്കേരി വില്ലേജുകളെ ഉള്‍പെടുത്തി ഇരിട്ടി പോലിസ് സ്റ്റേഷന് വിഭജിച്ച് മുഴക്കുന്ന് ആസ്ഥാനമായി പൊലിസ് സ്റ്റേഷന് അനുവദിച്ചത്. ഉത്തരവിറങ്ങി നിരവധി മാസങ്ങള്‍ പിന്നിട്ടിട്ടും സൗകര്യമുള്ള കെട്ടിടമില്ലാത്തതിനെ തുടര്‍ന്ന് ജനകീയ കൂട്ടായിമയില്‍ കെട്ടിടം കണ്ടെത്തുകയും 2016 ജൂലൈയില്‍ വാടക കെട്ടിടത്തില്‍ മുഴക്കുന്ന് പൊലിസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."