കുടിവെള്ളമാണ്; ഇങ്ങനെ പാഴാക്കരുത്
കാഞ്ഞങ്ങാട്: കുടിവെള്ളത്തിന്റെ പൈപ്പ് പൊട്ടി ജലം പാഴായി. നഗരത്തിലെ പ്രമുഖ വസ്ത്രാലയമായ ഐവ സില്‍ക്ക്സിന്റെ മുമ്പിലൂടെ കഴിഞ്ഞ ദിവസം ഇട്ട പൈപ്പുകളാണ് പൊട്ടിയത്. വസ്ത്രലായതിന്റെ മുമ്പിലുള്ള ഓട്ടോറിക്ഷാസ്റ്റാന്ഡും പരിസരവും വെള്ളത്തില്‍ മുങ്ങി. കെ.എസ്.ടി.പി പാത നിര്‍മാണത്തിന്റെ ഭാഗമായാണ് വെള്ളത്തിന്റെ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചത്.
അധികമൊന്നും കുഴിയെടുക്കാതെ പൈപ്പ് ഇട്ടപ്പോള്‍ തന്നെ നാട്ടുകാരും ഓട്ടോഡ്രൈവര്‍മാരും പ്രശ്നം കരാര്‍ കമ്പനിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും അത് ഗൗനിച്ചില്ലെന്നാണു പറയുന്നത്. വാഹനങ്ങളുടെ ടയര്‍ കയറിയാണ് പൈപ്പ് പൊട്ടിയതെന്നാണു കരുതുന്നത്.
കുടിവെള്ള ക്ഷാമം നേരിടുന്ന സന്ദര്‍ഭത്തില്‍ ഇങ്ങനെ വലിയ തോതില്‍ ശുദ്ധജലം പാഴാവാന്‍ സാഹചര്യമുണ്ടാക്കിയ കെ. എസ്.ടി.പി കരാറുകാര്‍ക്കെതിരേ ജല വകുപ്പ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുജനാഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."