അഴീക്കല്‍ തുറമുഖം: നിര്‍മാണം അടുത്തവര്‍ഷം തുടങ്ങും
കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക തുറമുഖമാക്കി മാറ്റാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം ആരംഭിക്കുമെന്ന് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം. സുധീര്‍കുമാര്‍ പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനും മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി ഉപാധ്യക്ഷനുമായി അഴീക്കല്‍ പോര്‍ട്ട് ലിമിറ്റഡ് എന്ന പേരില്‍ നേരത്തേ കമ്പനി രൂപീകരിച്ചിരുന്നു.
ഹോവെ ഇന്റര്‍നാഷണല്‍ ഇന്ത്യ ലിമിറ്റഡിനാണ് തുറമുഖ നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍. തുറമുഖം ആധുനികവത്കരിക്കുന്നതിനായി 500 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖമായി മാറുന്നതോടെ കണ്ണൂരിന്റെ വ്യാവസായിക പുരോഗതിയില്‍ വലിയ നേട്ടമാണ് ഉണ്ടാകുക. കണ്ണൂരില്‍ നിന്നുള്ള കൈത്തറിയും കുടക്, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള നാണ്യവിളകളും മലഞ്ചരക്കുകളും ഇവിടെനിന്ന് നേരിട്ട് വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയും.
വരാനിരിക്കുന്ന കപ്പല്‍ സീസണോടെ തുറമുഖത്തെ ഡ്രഡ്ജിങ് പൂര്‍ത്തിയാകുകയും തുറമുഖം കപ്പല്‍ ഗതാഗതത്തിന് പൂര്‍ണതോതില്‍ സജ്ജമാകുകയും ചെയ്യുമെന്നും സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പറഞ്ഞു. നിലവില്‍ രണ്ടര മീറ്ററില്‍ താഴെ മാത്രമാണ് തുറമുഖത്തിന്റെ ആഴം. ഡ്രഡ്ജിങ് പൂര്‍ത്തിയാകുന്നതോടെ ആഴം ആറു മീറ്ററായി വര്‍ധിക്കും. അഴീക്കലിലെ ലൈറ്റ്ഹൗസിന്റെ പ്രകാശതീവ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. ലൈറ്റിന്റെ ഉയരവും വര്‍ധിപ്പിച്ചു. തലശ്ശേരിയിലെ തുറമുഖ കടല്‍പ്പാലം നവീകരിക്കുന്നതിനും തുറമുഖവകുപ്പിന് പദ്ധതിയുണ്ട്. ടൂറിസം വകുപ്പുമായി കൈകോര്‍ത്ത് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലം നവീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലശ്ശേരി തുറമുഖ ഓഫിസില്‍ മറൈന്‍ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."