വരാപ്പുഴ കസ്റ്റഡിമരണം: എസ്.ഐ ദീപക്കിനെ റിമാന്‍ഡ് ചെയ്തു
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം അറസ്റ്റ് ചെയ്ത എസ്.ഐ ദീപക്കിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. എസ്.ഐ ദീപക്കിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
ആലുവ പൊലിസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ദീപക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചാല്‍ സ്വാധീനമുപയോഗിച്ച് ദീപക് തെളിവുകള്‍ നശിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത സമയത്തെ മര്‍ദ്ദനത്തില്‍ പരുക്കേറ്റിട്ടും ശ്രീജിത്തിനെ സെല്ലില്‍ വച്ചും മര്‍ദ്ദിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം ദീപക്ക് അവധിയിലായിരുന്നു. എന്നാല്‍, അന്ന് രാത്രി സ്റ്റേഷനില്‍ എത്തിയത് എന്തിനാണെന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് ദീപക്കിന് കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."