ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് വിജയിക്കില്ലെന്ന് ഭരണഘടനാ വിദഗ്ധര്‍
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരേ ഇംപീച്ച്‌മെന്റ് നീക്കം നടത്തുന്ന പ്രതിപക്ഷത്തിന്റെ ഉദ്യമം വിജയിക്കില്ലെന്ന് ഭരണഘടനാ വിദഗ്ധര്‍. ഇംപീച്ച്‌മെന്റ് നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമാണെന്ന് പ്രകടമായ സാഹചര്യത്തിലാണ് ഇത് വിജയിക്കില്ലെന്ന് ഭരണഘടനാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.
ഏഴ് രാഷ്ട്രീയ പാര്‍ട്ടികളാണ് ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതിക്ക് നോട്ടിസ് നല്‍കിയത്. നോട്ടിസില്‍ ഒപ്പുവച്ച രാജ്യസഭാ എം.പിമാരില്‍ ഏഴുപേര്‍ അടുത്തിടെ വിരമിക്കുകയും ചെയ്തിട്ടുണ്ട്.
സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ നോട്ടിസില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഈ കേസില്‍ ദുരൂഹതയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നോട്ടിസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രമുഖ അഭിഭാഷകരും ഭരണ ഘടനാ വിദഗ്ധരുമായ സോളി സൊറാബ്ജി, എസ്.എന്‍ ദിന്‍ഗ്ര, അജിത്കുമാര്‍ സിന്‍ഹ, വികാസ് സിങ് എന്നിവര്‍ പറയുന്നത്.
അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ അറ്റോര്‍ണി ജനറലായ സോളി സൊറാബ്ജി, പ്രതിപക്ഷത്തിന്റെ നോട്ടിസിനെതിരേ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഏറ്റവും മോശമായ രീതിയിലാണ് ഇത് പ്രതിഫലിപ്പിക്കുകയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ജുഡിഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുന്നതാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."