യച്ചൂരി ലൈന്‍ അംഗീകരിച്ചില്ലെന്ന വാദം ബംഗാള്‍ ഘടകം തള്ളി
ഹൈദരാബാദ്: സീതാറാം യച്ചൂരിയുടെ ലൈന്‍ സ്വീകരിച്ചിട്ടില്ലെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ടിന്റെ പ്രസ്താവന ബംഗാള്‍ ഘടകം തള്ളി. കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള നീക്കുപോക്കും പാടില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പി.ബി അംഗം മുഹമ്മദ് സലിം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ തിരുമാനമെടുത്തിട്ടുള്ളത് രാഷ്ട്രീയ ലൈനിനെപ്പറ്റിയാണ്. തെരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട നിലപാട് അപ്പോള്‍ സ്വീകരിക്കുമെന്നും മുഹമ്മദ് സലിം വ്യക്തമാക്കി.
പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യച്ചൂരി മുന്നോട്ടുവച്ച രേഖ അംഗീകരിച്ചെന്ന് പറയാനാകില്ലെന്നായിരുന്നു ബൃന്ദാ കാരാട്ടിന്റെ പരാമര്‍ശം. യച്ചൂരി മുന്നോട്ടുവച്ച ബദല്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ചിന്തിക്കുന്നവരുടെ പാര്‍ട്ടിയാണ് സി.പി.എം. ചര്‍ച്ചകളും അഭിപ്രായങ്ങളും പ്രോത്സാഹിപ്പിക്കുകയെന്നതും പാര്‍ട്ടിയുടെ സംസ്‌കാരമാണ്. നിലവിലെ സാഹചര്യത്തില്‍ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയതുപോലെ കോണ്‍ഗ്രസ് സഖ്യം പാടില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നതു പോലെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ല.
വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം എല്ലാവരുടെയും അംഗീകാരത്തോടെയാണ് പ്രമേയം പാസാക്കിയത്. ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും പ്രദേശിക പാര്‍ട്ടികളോടുമുള്ള സമീപനമെന്തെന്ന് രാഷ്ട്രീയ പ്രമേയം കൃത്യമായി നിര്‍വചിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."