HOME
DETAILS
MAL
ഇന്റര്‍നെറ്റ് നിയന്ത്രണം സാമൂഹിക സുസ്ഥിരതയ്ക്കു പ്രധാനം: ഷി ജിന്‍പിങ്
backup
April 21 2018 | 19:04 PM
ബെയ്ജിങ്: രാജ്യത്തെ സാമൂഹിക, സാമ്പത്തിക അഭിവൃദ്ധിക്കും സ്ഥിരതയ്ക്കും പരമപ്രധാനമാണ് ഇന്റര്‍നെറ്റ് നിയന്ത്രണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കും വരെയും ഈ നിയന്ത്രണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയാണ് വാര്‍ത്ത പുറത്തുവിട്ടത്.
'ഇന്റര്‍നെറ്റ് സുരക്ഷ കൂടാതെ രാജ്യ സുരക്ഷയുണ്ടാകില്ല. സാമൂഹിക, സാമ്പത്തിക സ്ഥിരതയുമുണ്ടാകില്ല. പൊതുജനങ്ങളുടെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അതു തടസമാകുകയും ചെയ്യും. '-ജിന്‍പിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."