രാജ്യാന്തര ആണവ നിരീക്ഷണ സംഘം ദൂമയില്‍
ദമസ്കസ്: രാജ്യാന്തര ആണവ നിരീക്ഷണ സംഘം സിറിയയിലെ ദൂമയിലെത്തി. സിറിയന്‍ സര്‍ക്കാരിന്റെ രാസായുധ ആക്രമണം നടന്നതായി ആരോപിക്കപ്പെടുന്ന പ്രദേശങ്ങള്‍ സംഘം പരിശോധിച്ചു. രാജ്യാന്തര ആണവ നിരീക്ഷക ഏജന്‍സിയായ ഓര്ഗനൈസേഷന് ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപണ്‍സ്(ഒ.പി.സി.ഡബ്ല്യു) പ്രതിനിധികള്‍ ആണ് രാസായുധ പ്രയോഗത്തെ കുറിച്ച് അന്വേഷിക്കാനായി സിറിയയിലെത്തിയത്. ദൂമയില്‍ രാസായുധ പ്രയോഗമുണ്ടായതായി സംശയിക്കുന്ന രണ്ടു കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയതായി ഒ.പി.സി.ഡബ്ല്യു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇവിടെനിന്നു ശേഖരിച്ച സാംപിളുകള്‍ ഹേഗിലെ രിജ്സ്വിക്കില് സ്ഥിതി ചെയ്യുന്ന തങ്ങളുടെ ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയക്കുമെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ബുധനാഴ്ച സിറിയയിലെത്തിയ സംഘത്തെ ദൂമയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ സമ്മതിച്ചിരുന്നില്ല. യു.എന്‍ സംഘത്തിനു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."