നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍
കൊട്ടാരക്കര(കൊല്ലം): മൂന്നുദിവസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. പുത്തൂരിന് സമീപം കാരിക്കല്‍ ഗുരുനാഥാ മഹാദേവ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കാണപ്പെട്ട മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതെന്നാണ് സംശയം. ഇന്നലെ രാവിലെ 7.30 ന് മാംസക്കഷ്ണങ്ങള്‍ തെരുവുനായ്ക്കള്‍ വലിച്ചുകീറുന്നത് കാരിക്കലിലെ കുടുംബശ്രീ യൂനിറ്റ് സെക്രട്ടറി ദിവ്യയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡംഗവും പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റുമായ വി. രാധാകൃഷ്ണനെ അറിയിക്കുകയായിരുന്നു.
നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കൈയും കാലും വേറിട്ട നിലയിലുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്. ഉടന്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പുത്തൂര്‍ പൊലിസ് പരിശോധന നടത്തി. തുടര്‍ന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം ആരോ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചതായാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."