HOME
DETAILS

സംഘ്പരിവാറിന്റേത് ആസൂത്രിത നീക്കം; പൊലിസിന്റേത് തന്ത്രപരമായ അന്വേഷണം

  
backup
April 21 2018 | 19:04 PM

%e0%b4%b8%e0%b4%82%e0%b4%98%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%86%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d


കോഴിക്കോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് വര്‍ഗീയധ്രുവീകരണത്തിനുള്ള സംഘ് പരിവാറിന്റെ ആസൂത്രിത നീക്കം പൊളിച്ചത് പൊലിസിന്റെ തന്ത്രപരവും കരുതലോടെയുമുള്ള അന്വേഷണം.
സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ത്താല്‍ ആഹ്വാനമെന്നും തീവ്രനിലപാടുള്ള സംഘടനകള്‍ക്ക് ബന്ധമുണ്ടെന്നും നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് താനൂരിലും കോഴിക്കോട് ജില്ലയിലും നിരോധനാജ്ഞയും പുറപ്പെടുവിച്ചു. രഹസ്യം ചോരാതെയുള്ള പൊലിസിന്റെ തന്ത്രപരമായ അന്വേഷണത്തിനൊടുവിലാണ് സാമൂഹിക മാധ്യമംവഴിയുള്ള ഹര്‍ത്താലിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വലയിലാക്കിയത്. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 900 ലധികം പേരുടെ പശ്ചാത്തലം പരിശോധിച്ച പൊലിസിന് ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി അടുത്തബന്ധമില്ലെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്വഭാവം പരിശോധിച്ചപ്പോള്‍ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയതായി കണ്ടെത്തി. പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടതിലുള്ള സ്വാഭാവിക പ്രതിഷേധമല്ല സന്ദേശം തയാറാക്കിയവരുടെ ലക്ഷ്യമെന്നും വര്‍ഗീയ അജണ്ടയുണ്ടെന്നും വ്യക്തമായെങ്കിലും പിന്നിലാരെന്നത് ബാക്കിയായി.
ഇതിനിടെ ഹര്‍ത്താല്‍ പ്രചരിപ്പിച്ചത് സംഘ്പരിവാര്‍ സംഘടനകളാകാമെന്ന രഹസ്യാന്വേഷണ വിവരവും അന്വേഷണ സംഘത്തിനു സഹായകമായി.
വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍മാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് തുമ്പുണ്ടാക്കാനായി പിന്നീട് പൊലിസിന്റെ ശ്രമം. 200 ലേറെ അഡ്മിന്‍മാരെ കഴിഞ്ഞ ദിവസം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മാത്രം വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും പലരും കഥയറിയാതെ സന്ദേശം ഫോര്‍വേഡ് ചെയ്തവരാണെന്ന് കണ്ടെത്തി. എന്തുകേട്ടാലും ആവേശം ചോരാതെ ഫോര്‍വേഡ് ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
സന്ദേശം തയാറാക്കി പ്രചരിപ്പിച്ചവരെ പിടികൂടുകയെന്ന ശ്രമകരമായ ദൗത്യത്തിനിടെ പ്രതികളിലേക്ക് എത്തിയത് ഒരു പത്താംക്ലാസുകാരനെ ചോദ്യം ചെയ്തപ്പോഴാണ്. വോയ്‌സ് ഓഫ് യൂത്ത് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു തിരൂര്‍ സ്വദേശിയായ ഈ പത്താംക്‌ളാസുകാരന്‍. ഗ്രൂപ്പിന് 14 ജില്ലകളിലും അഡ്മിന്‍മാരുണ്ടെന്നും കണ്ടെത്തിയതോടെ ഇതു വെറും കുട്ടിക്കളി ഗ്രൂപ്പല്ലെന്ന് പൊലിസ് ഉറപ്പിച്ചു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പ്രധാന അഡ്മിനിലേക്കെത്താന്‍ പിന്നീട് പ്രയാസമുണ്ടായില്ല. തെന്മല സ്വദേശിയായ അമര്‍നാഥ് ബൈജു എന്ന 20 കാരന്‍ ശിവസേന പ്രവര്‍ത്തകനാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
വോയ്‌സ് ഓഫ് യൂത്ത് എന്നതിനു പുറമെ ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ് എന്ന ഗ്രൂപ്പും കത്‌വ പെണ്‍കുട്ടി കൊല്ലപ്പെട്ടതിനു പിന്നാലെ ഉണ്ടാക്കിയിരുന്നു.
നേരത്തെ പെണ്‍കുട്ടിയുടെ പേരുവച്ചാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. പേര് പുറത്തുവിടുന്നതിനെതിരായ ഡല്‍ഹി ഹൈക്കോടതിവിധിക്കു പിന്നാലെ പെണ്‍കുട്ടിയുടെ പേരിനു പകരം സിസ്‌റ്റേഴ്‌സ് എന്നാക്കുകയായിരുന്നു. കൂടെ പഠിച്ചവരും സുഹൃത്തുക്കളുമായ 12 അഡ്മിന്‍മാരെയാണ് ആദ്യം ചേര്‍ത്തത്. ഇതില്‍ 4 പേരും അമര്‍നാഥിനൊപ്പം അറസ്റ്റിലായി. കേസില്‍ കൊല്ലം സ്വദേശിയായ പ്രധാന പ്രതിയെ കൂടിപിടികൂടാനുണ്ടെന്നാണ് സൂചന. എന്തു സന്ദേശമാണ് ഉണ്ടാക്കേണ്ടതെന്നും ഏതെല്ലാം ജില്ലകളില്‍ പ്രചരിപ്പിക്കണമെന്നും തീരുമാനിക്കുന്നത് ഇത്തരം സൂപ്പര്‍ അഡ്മിന്‍മാരാണ്. ഓരോ ജില്ലകളിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നത് ജില്ലകളിലെ അഡ്മിന്‍മാരാണ്.
നൂറുകണക്കിന് ഗ്രൂപ്പുകളില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ഹര്‍ത്താല്‍ ആഹ്വാനം കാട്ടുതീ പോലെ പടര്‍ന്നത്. ഈ സംഭവം പൊലിസ് വലിയ ഭീഷണിയായാണ് കണ്ടത്. രണ്ടര മാസം മുന്‍പാണ് പിതാവ് അടക്കമുള്ള 20 പേരുടെ സംഘത്തിനൊപ്പം അമര്‍നാഥ് ശിവസേനയില്‍ ചേര്‍ന്നത്.
ഹര്‍ത്താലിനു പിന്നില്‍ മുസ്‌ലിം സംഘടനകളാണെന്നും മറ്റുമുള്ള തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ ചര്‍ച്ചകളും പൊലിസിനു ഹര്‍ത്താല്‍ സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള കൃത്യമായ സൂചനയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago