HOME
DETAILS

കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു

  
backup
April 21 2018 | 20:04 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%b2

കൊണ്ടോട്ടി: പൊതുനിരത്തില്‍ പുകവലിക്കാരുടെ ശല്യം കുറയുമ്പോള്‍ കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ കൈമാറുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം വില്‍ക്കുന്നതും വര്‍ധിക്കുന്നു.
കഴിഞ്ഞ വര്‍ഷം പുകവലിച്ചതിന് 1,62,606 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തൊട്ടുമുന്‍പുള്ള വര്‍ഷം 2,05,157 കേസുകളുണ്ടായിരുന്നു.
പുകവലിക്കാര്‍ക്കെതിരേ പിഴ കടുപ്പിച്ചതാണ് കേസുകള്‍ കുറയാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷം1,62,606 പേരില്‍ നിന്നായി 3,38,93,900 രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. എന്നാല്‍ 2016ല്‍ 2,01,085 പേരില്‍ നിന്നായി 4,17,00800 രൂപ പിഴയായി ലഭിച്ചു.
ഈ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലും പുകവലി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണ്.
18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ കൈമാറല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ഉല്‍പന്നങ്ങള്‍ വില്‍ക്കല്‍ തുടങ്ങിയ കേസുകള്‍ വര്‍ധിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ എത്തിച്ചതിന് 714 പേരാണ് പിടിയിലായത്. തൊട്ടുമുന്‍പുള്ള വര്‍ഷം 642 കേസുകള്‍ മാത്രമായിരുന്നു.
സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നടത്തിയതിന് 3786 കേസുകളുണ്ടായി. എന്നാല്‍ 2016ല്‍ 3065 കേസുകള്‍ മാത്രമായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ മാത്രം സമാന കേസില്‍ 110 പേരില്‍ നിന്ന് 41,650 രൂപ പിഴ ഈടാക്കി കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍ പരിസരത്ത് വില്‍പന നടത്തിയതിന് 464 പേരില്‍ നിന്ന് 124800 രൂപയും പിഴ ചുമത്തി.
സിഗരറ്റ് ആന്‍ഡ് ടുബാക്കോ പ്രൊഡക്ട് ആക്ട് 2003(സി ഒ.ടി.പി.എ)പ്രകാരമാണ് കേസെടുക്കുന്നത്. പുകയില ഉല്‍പന്നങ്ങളുടെ വില്‍പനക്ക് പരസ്യം നല്‍കുന്നതിനും പായ്ക്കറ്റുകളില്‍ ആരോഗ്യത്തിന് ഹാനികരമെന്ന് മുന്നറിയിപ്പ് നല്‍കാതെ വില്‍പന നടത്തുന്നതിനും സി ഒ.ടി.പി.എ പ്രകാരം പിഴചുമത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  16 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  16 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  16 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  16 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  16 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago