കബനിയെ വീണ്ടെടുക്കാന്‍ 'ഓര്‍മ മരം' രണ്ടാം ഘട്ടം
പുല്‍പ്പള്ളി: സ്വീപ്പിന്റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആരംഭിച്ച ഓര്‍മ മരം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ 10-ലക്ഷം മരത്തൈകള്‍ നട്ടാണ് രണ്ടാംഘട്ട പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊളവള്ളിയില്‍ മന്ത്രി ഡോ. ടി.എം തോമസ് ഐസക് നിര്‍വഹിച്ചു.
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ സമഗ്രമായ നീര്‍ത്തടപരിപാലന പദ്ധതി ഉണ്ടാക്കി വിദഗ്ധ സമിതി അനുമതി നല്‍കിയാല്‍ അതിന് സര്‍ക്കാര്‍ പണം അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി അറിയിച്ചു. കബനിനദിയില്‍ ചെറിയ തടയണകള്‍ നിര്‍മിച്ചും ലിഫ്റ്റ് ഇറിഗേഷന്‍ സ്ഥാപിച്ചും കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. കര്‍ണാടകയുമായി സംസാരിച്ച് ഇരു സംസ്ഥാനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തടയണകള്‍ നിര്‍മിച്ചാല്‍ രണ്ടുപേര്‍ക്കും ആശ്വാസമാവുമെന്നും അദ്ദേഹം പറഞ്ഞു. വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെട്ട പഞ്ചായത്താണ് മുള്ളന്‍കൊല്ലി എന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴിയില്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, എ.എന്‍ പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി ബെന്നി, ഷിനു കത്തറയില്‍, പി.ഡി സജി, ഗ്രാമപഞ്ചായത്തംഗം ജീന ഷാജി സംസാരിച്ചു. ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ സ്വാഗതവും എ.ഡി.എം സി.എം ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.
ജില്ലാ ഭരണകൂടം, വനം-വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം, അമ്പലയവല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്, കബനി നദീതട സംരക്ഷണ സമിതി, എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, ജില്ലാ നിര്‍മ്മിതി കേന്ദ്ര, എം.എന്‍.ആര്‍.ഇ.ജി.എസ്, വിവിധ സദ്ധ സംഘടനകള്‍ എിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടനത്തിനു ശേഷം കബനീനദീതീരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഇവയുടെ സംരക്ഷണം കബനി നദീതട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."