കരിപ്പൂര്‍ - റിയാദ് സര്‍വിസ്: തയാറെടുപ്പുകളുമായി സഊദി എയര്‍െലെന്‍സ്
കൊണ്ടോട്ടി: ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്ന പക്ഷം കരിപ്പൂരില്‍ നിന്ന് ജിദ്ദക്ക് പുറമെ റിയാദിലേക്കും സര്‍വിസ് ആരംഭിക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് സഊദി എയര്‍ലൈന്‍സ്. അനുമതി ലഭിച്ചാല്‍ മൂന്ന് വര്‍ഷം മുന്‍പ് നിര്‍ത്തലാക്കിയ ജിദ്ദ, റിയാദ് സെക്ടറുകളിലേക്ക് സര്‍വിസ് ആരംഭിക്കാനാണ് വിമാന കമ്പനി ഒരുങ്ങുന്നത്.
സഊദി - കരിപ്പൂര്‍ സെക്ടറില്‍ ഇതുമായി ബന്ധപ്പെട്ടുള്ളള പരിശോധനകള്‍ വിമാന കമ്പനി പൂര്‍ത്തിയാക്കി. ഉംറ,ഹജ്ജ് തീര്‍ഥാടകര്‍ക്ക് അടക്കം സര്‍വിസ് ഏറെ ഗുണം ചെയ്യും.
യാത്രക്കാര്‍ക്ക് പുറമെ കാര്‍ഗോ കയറ്റുമതിയും ലക്ഷ്യം വെക്കുന്നുണ്ട്. നേരത്തേ സഊദി മേഖലയിലേക്ക് എയര്‍ഇന്ത്യയും സഊദി എയര്‍ലൈന്‍സുമായിരുന്നു സര്‍വിസ് നടത്തിയിരുന്നത്. ഇവരണ്ടും 2015 ഏപ്രില്‍ 30ന് നിര്‍ത്തലാക്കി. പിന്നീട് എയര്‍ഇന്ത്യ എക്‌സ്പ്രസ് ദമാം, റിയാദ് മേഖലയിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്.
സഊദി എത്തുന്നതോടെ അടച്ചിട്ട ജിദ്ദ സെക്ടര്‍ പൂര്‍ണമായും തുറക്കാനാകും. കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനാവശ്യമായ സൗകര്യങ്ങളും സുരക്ഷയുമുണ്ടെന്ന് സഊദി എയര്‍ലൈന്‍സ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ) അടുത്ത ദിവസം കൈമാറും.
ഡി.ജി.സി.എ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സഊദി എയര്‍ലൈന്‍സ് സുരക്ഷാ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.
കരിപ്പൂരില്‍ ഇടത്തരം വിമാന സര്‍വിസ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചാണ് വിമാനകമ്പനിയുടെ റിപ്പോര്‍ട്ട്.
കരിപ്പൂരില്‍ നേരത്തെ വലിയ വിമാനങ്ങളുടെ സര്‍വിസ് നടത്തിയ വിമാന കമ്പനിയാണ് സഊദി എയര്‍ലൈന്‍സ്. ഇതിനാലാണ് ഇവരില്‍ നിന്ന് ഡി.ജി.സി.എ റിപ്പോര്‍ട്ട് തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."