ഹര്‍ത്താലിന് പിന്തുണ നല്‍കിയവരെയും തുറന്നുകാട്ടണം: ഡോ. എം.കെ മുനീര്‍
കോഴിക്കോട്: ഹര്‍ത്താലിന് വ്യാജസന്ദേശം അയച്ച സംഘ്പരിവാര്‍ സംഘത്തെ കണ്ടെത്തിയ സാഹചര്യത്തില്‍ അവര്‍ക്ക് പിന്തുണ നല്‍കിയവരെ സമൂഹമധ്യത്തില്‍ തുറന്നുകാട്ടണമെന്ന് മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍.
ജമ്മുവില്‍ എട്ടു വയസുകാരിയെ മാനാഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പൈശാചികതക്കെതിരേ രാജ്യത്ത് അമര്‍ഷം അലയടിക്കുന്നത് തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് ഹര്‍ത്താലിനു പിന്നില്‍. ഹര്‍ത്താലിന്റെ മറവില്‍ കലാപം സൃഷ്ടിക്കാനായിരുന്നു ശ്രമം. കത്‌വയിലെ പൈശാചികതയെ ലോകരാഷ്ട്രങ്ങള്‍ പോലും അപലപിക്കുമ്പോള്‍ മൗനികളായിരുന്ന ഭരണകര്‍ത്താക്കള്‍ രാജ്യത്തിന്റെ യശസ്സാണ് കളങ്കപ്പെടുത്തിയത്.
ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ മതേതര മനസ് ഒന്നിക്കേണ്ട സാഹചര്യമാണിത്. സീതാറാം യെച്ചൂരി ഉയര്‍ത്തിയ വാദം അംഗീകരിച്ചുകൊണ്ടാണെങ്കിലും ഫാസിസ്റ്റുകള്‍ക്കെതിരേ ഒന്നിച്ചു പോരാടാന്‍ സി.പി.എം തയാറായത് സ്വാഗതാര്‍ഹമാണെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."