കണക്കില്‍ കവിഞ്ഞ് മണല്‍ ഊറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ദേവസ്വം
കൊയിലാണ്ടി: മലബാറിലെ ഏറ്റവും വലിയ ജലസംഭരണിയായ കൊല്ലം പിഷാരിക്കാവ് ദേവസ്വം ചിറയുടെ നവീകരണത്തിന്റെ മറവില്‍ വന്‍തോതില്‍ മണലൂറ്റുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഹസ്ര സരോവരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറ നവീകരണത്തിന് 3.27 ലക്ഷം രൂപ നബാര്‍ഡില്‍ നിന്ന് വായ്പ ലഭിച്ചിട്ടുണ്ട്. ഈ തുക സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടക്കേണ്ടതുമാണ്.
കെ.എല്‍.ഡി.സി എന്ന പൊതുമേഖലാ സ്ഥാപനമാണ് നവീകരണം നടത്തുന്നത്. ചിറയിലെ ജലസംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിനായി ജിയോളജിക്കല്‍ സര്‍വെ വിഭാഗം ശാസ്ത്രീയമായ പരിശോധന നടത്തി 39,000 എം ക്യൂബ് മണ്ണ് നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്തതാണ്. അതില്‍ 20,000 എം ക്യുബ് മണ്ണ് സൈഡ് ഫില്ലിങിനായി മാറ്റിവെക്കുന്നതുമാണ്. ബാക്കി മണ്ണ് കെ.എല്‍.ഡി.സി ടെന്‍ഡര്‍ വിളിക്കുകയും 15 ലക്ഷം രൂപയും ജി.എസ്.ടി.യും ഉള്‍പ്പെടെ കരാറാവുകയും ചെയ്തു. ഏകദേശം 12,000 എം ക്യൂബ് മണ്ണ് നീക്കം ചെയ്ത് കഴിഞ്ഞു.
പ്രവൃത്തി മുഴുവന്‍ സമയവും പരിശോധിക്കുന്നതിനായി ഒരു റിട്ട. എന്‍ജിനിയറേയും സഹായിയേയും ദേവസ്വം ചെലവില്‍ നിയമിച്ചിട്ടുണ്ട്.
പ്രവൃത്തി മോണിറ്ററിങ് ചെയ്യുന്നതിനായി എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍, ജനപ്രതിനിധികള്‍, ദേവസ്വം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍, എക്‌സിക്യുട്ടീവ് ഓഫിസര്‍ ഉള്‍പ്പെട്ട മോണിറ്ററിങ് കമ്മിറ്റിയും പ്രവൃത്തിച്ചു വരുന്നുണ്ടെന്നും പിഷാരിക്കാവ് ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ടി.കെ രാജേഷ്, പണ്ടാരക്കണ്ടി ബാലകൃഷ്ണന്‍, ഇ.എം രാജന്‍, തുന്നോത്ത് പ്രമോദ്, ടി.കെ മുരളിധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."