രവിക്ക് വേണം, ഉദാരമതികളുടെ കാരുണ്യം
കോഴിക്കോട്: 32 വര്‍ഷമായി ദുരിതക്കിടക്കയിലാണെങ്കിലും പുറ്റാട്ട് രവി വിധിയോട് പൊരുതി ജീവിക്കുകയാണ്. കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വൈദ്യുതി വിഭാഗത്തില്‍ ഉപരിപഠനവുമായി ഗള്‍ഫ് സ്വപ്നം കണ്ട് 1982ല്‍ നാടുവിട്ടതായിരുന്നു ഇദ്ദേഹം. പ്രവാസ ജീവിതത്തിനിടെ 1985ല്‍ 27-ാം വയസിലുണ്ടായ ഒരു വീഴ്ച എല്ലാം താളം തെറ്റിച്ചു. അപകടത്തില്‍ സുഷുമ്‌നാ നാഡിക്കേറ്റ പരുക്കുമായി ശരീരം അനക്കാന്‍ പോലും കഴിയാതെ നാട്ടിലെത്തുകയായിരുന്നു.
കക്കോടി മോരിക്കര സ്വദേശിയായ ഇദ്ദേഹത്തിന് ജോലി ചെയ്ത കമ്പനി നല്‍കിയ ചെറിയ നഷ്ടപരിഹാരം കൊണ്ട് അഞ്ചു വര്‍ഷം ചികിത്സിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സ്വയം ഒന്നും ചെയ്യാനാകാതെ മറ്റുള്ളവരുടെ സഹായത്താല്‍ ചലനമറ്റ ശരീരവുമായാണ് അദ്ദേഹം ജീവിതം തുടരുന്നത്. വിവാഹിതനായെങ്കിലും ഭാര്യ വിട്ടുപോയി. ദത്തെടുത്ത് വളര്‍ത്തിയ മകനാണ് ഇപ്പോള്‍ കൂട്ടിനുള്ളത്. ചലനമറ്റ് കിടപ്പിലായതിനാല്‍ അനുബന്ധമായി ഒരുപാട് രോഗങ്ങളും നാഡീ ബുദ്ധിമുട്ടുകളും ഇയാളെ വീണ്ടും തളര്‍ത്തുന്നുണ്ട്. ചകിത്സയ്ക്കും മറ്റുമുള്ള ചെലവുകള്‍ക്ക് വരുമാനമില്ലാത്ത ഇദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ബന്ധുക്കളുടെയും സന്മനസുള്ളവരുടെയും സഹായങ്ങളിലാണ് ജീവിതം തള്ളിനീക്കുന്നത്. മുന്നോട്ടുള്ള യാത്രയില്‍ ഇനിയും ഉദാരമതികളുടെ കാരുണ്യമാണ് രവിയുടെ പ്രതീക്ഷ. AC NO: 10560100100891, FEDERAL BANK, IFSC: FDRL0001056. ഫോണ്‍: 9048856218.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."