മുചുകുന്നിലെ ബാറ്ററി കമ്പനിക്കെതിരേയുള്ള സമരം 1000 ദിവസം പിന്നിട്ടു
കോഴിക്കോട്: മുചുകുന്നിലെ ഓറിയോണ്‍ ബാറ്ററി കമ്പനിക്കെതിരേയുള്ള ജനകീയ സമരം 1000 ദിവസം പിന്നിട്ടു. സമരത്തിന്റെ ഭാഗമായി നാളെ സാംസ്കാരിക സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കവി വീരാന്‍കുട്ടി, പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്, ഡോ. ടി.വി സജീവ് പങ്കെടുക്കും.
മൂടാടി പഞ്ചായത്തിലെ മുചുകുന്നില്‍ സിഡ്കോ വ്യവസായ പാര്‍ക്കില്‍ ലെഡ് അധിഷ്ടിതമായ റെഡ് കാറ്റഗറിയില്‍ പെട്ട ബാറ്ററി കമ്പനി സ്ഥാപിക്കുന്നതിനെതിരേയാണ് പ്രദേശവാസികള്‍ സമരം ആരംഭിച്ചത്.
പ്രദേശത്ത് നിയമപരമായി ബാറ്ററിനിര്‍മാണ ശാലയ്ക്ക് അനുമതി കിട്ടില്ലെന്ന് മനസിലാക്കിയ കമ്പനി അസംബ്ലിങ് യൂനിറ്റ് എന്ന പേരില്‍ അനുവാദം നേടി നിര്‍മാണം തുടങ്ങാനാണ് ശ്രമിക്കുന്നത്. കമ്പനി പ്രവര്‍ത്തനമാരംഭിച്ചാല്‍ പ്രദേശത്തെ മണ്ണും ജലവും മലിനമാവുന്നതോടൊപ്പം പൊതുജനാരോഗ്യത്തെയും സാരമായി ബാധിക്കും.
ജനകീയ സമരത്തിന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണയുണ്ടെന്നും സമരം ശക്തമായി മുന്നോട്ടു പോകുമെന്നും ജനകീയ കര്‍മ സമിതി നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എ.ടി വിനീഷ്, സി. രമേശന്, കെ.ടി രവി, എം.പി അജിത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."