റോഡ് നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നു; ജനങ്ങള്‍ ദുരിതത്തില്‍
വാണിമേല്‍: കല്ലാച്ചി-വാണിമേല്‍ റോഡ് നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു. പ്രവൃത്തി തുടങ്ങി ആഴ്ചകള്‍ പിന്നിട്ടെങ്കിലും റോഡ് വീതി കൂട്ടല്‍വരെ പൂര്‍ത്തിയായിട്ടില്ല. വ്യക്തമായ ആസൂത്രണമോ, ഏകോപനമില്ലായിമയുമാണ് നവീകരണ പ്രവൃത്തി ഇഴഞ്ഞ് നീങ്ങാന്‍ കാരണം.
റോഡിനിരുവശവുമുള്ള ഓവുചാലുകള്‍ നിര്‍മിക്കുന്ന പണി നിലച്ച മട്ടാണ്. കലുങ്കുകളുടെ നിര്‍മാണത്തിന് ഒച്ചിന്റെ വേഗതയിയാണ്. രണ്ടര കിലോമീറ്ററിനിടയില്‍ നിലവില്‍ നാല് കലുങ്കുകളുടെ പ്രവൃത്തി തുടങ്ങി വെച്ചിട്ടുണ്ട്. റോഡിന്റെ ഒരു വശം അടച്ചിട്ടാണ് കലുങ്ക് നിര്‍മാണം നടക്കുന്നത്. ഇത് പലപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാവുന്നു.
റോഡ് നവീകരണം നീണ്ടുപോകുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രാദേശവാസികളാണ്. വീടുകളും കടകളും പൊടിയില്‍ മുങ്ങി കിടക്കുകയാണ്. മഴ പെയ്താല്‍ റോഡ് ആകെ ചളിയാകും. ഈ രീതിയില്‍ തന്നെയാണ് നവീകരണ പ്രവൃത്തി മുന്നോട്ട് പോകുന്നതെങ്കില്‍ പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടിവരും. ആവശ്യത്തിനുള്ള തൊഴിലാളികളും ഉപകരണങ്ങളും ഇല്ലാത്തതാണ് റോഡ് നിര്‍മാണത്തിലെ ഈ മെല്ലപ്പോക്കിന് കാരണമെന്നും ആരോപണമുണ്ട്. നിരവധി സമരങ്ങള്‍ക്ക് ശേഷമാണ് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."