'വാസ്തവ വിരുദ്ധം': കത്വ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടില്ലെന്ന പ്രചരണം നിഷേധിച്ച് പൊലിസ്
ന്യൂഡല്‍ഹി: കത്വയില്‍ കൊല്ലപ്പെട്ട എട്ടുവയസ്സുകാരി പീഡനത്തിനിരയായില്ലെന്ന പ്രചരണത്തിനെതിരെ പ്രസ്താവനയുമായി ജമ്മു കശ്മീര്‍ പൊലിസ്. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും അല്ലാത്ത പ്രചരണങ്ങള്‍ വാസ്തവിരുദ്ധമാണെന്നും പൊലിസ് പ്രസ്താവനയില്‍ അറിയിച്ചു.
രണ്ടു പൊലിസുകാര്‍ അടക്കം എട്ടുപേരെയാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ ആറു പ്രതികളെ കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് പ്രതികളെ പിന്തുണച്ച് രംഗത്തെത്തിയവര്‍ പറയുന്നത്. ഇവരെ പിന്തുണച്ച് രണ്ട് ബി.ജെ.പി മന്ത്രിമാരും രംഗത്തെത്തിയിരുന്നു.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന രീതിയില്‍ വാര്‍ത്താ രീതിയില്‍ ചെയ്ത വീഡിയോ ക്ലിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെളിഞ്ഞതാണിതെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."