പരിസ്ഥിതി ദിനത്തില്‍ നാട്ടില്‍ നിറയും പ്ലാവുകള്‍
നാദാപുരം: സംസ്ഥാനഫലമായി ചക്കയെ പ്രഖ്യാപിച്ചതോടെ പ്ലാവിന് ഇത് നല്ലകാലം. ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍വഴി വിതരണം ചെയ്യുന്നതില്‍ ഏറെയും പ്ലാവിന്‍തൈകള്‍ ആയിരിക്കും.
ലോക പരിസ്ഥിതിദിനത്തില്‍ ഫലവൃക്ഷ വ്യാപനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പ് വീടുകളിലും സ്കൂളുകളിലും പൊതുയിടങ്ങളിലും ആറു ലക്ഷം ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കും. പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് മാവ്, പ്ലാവ്, കശുമാവ്, പുളി തുടങ്ങിയ ഫലവൃക്ഷങ്ങളാണ് വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുക.
വിദ്യാലയങ്ങള്‍ കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജെ.ആര്.സി, സ്റ്റുഡന്റ്സ് പൊലിസ് എന്നീ സന്നദ്ധസംഘടനകളായിരിക്കും വിതരണത്തിനാവശ്യമായ ഫലവൃക്ഷത്തൈകള്‍ ഉല്പാദിപ്പിക്കുന്നത്. സ്കൂള്‍ യൂനിറ്റ് അടിസ്ഥാനത്തില്‍ ഓരോ സംഘടനക്കും ഇതിനുള്ള എണ്ണവും നല്‍കിയിട്ടുണ്ട്. എന്‍.സി.സി 40 ലക്ഷം, സ്കൗട്ട് 12 ലക്ഷം, ജെ.ആര്.സി എട്ട് ലക്ഷം എന്നിങ്ങനെയാണ് തൈകള്‍ ഉല്പാദിപ്പിക്കുന്നത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ 24 മുതല്‍ വിദ്യാലയങ്ങളില്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."