യുവതിയെ കുത്തി കൊന്നതിന് ശേഷം യുവാവ് തൂങ്ങി മരിച്ച സംഭവത്തിനു പിന്നില്‍ നിരന്തരമുണ്ടായ വഴക്കെന്ന് സൂചന
കൊച്ചി: പോണേക്കരയില്‍ യുവതിയെ കുത്തി കൊന്നതിന് ശേഷം യുവാവ് തൂങ്ങി മരിച്ച സംഭവത്തിലേക്ക് നയിച്ചത് നിരന്തരമുണ്ടായ വഴക്കെന്ന് സൂചന. കോട്ടയം കൊടുങ്ങൂര്‍ വാഴൂര്‍ തൈത്തോട്ടം വീട്ടില്‍ ശശിയുടെ മകള്‍ മീര(24), കൂടെ താമസിച്ചിരുന്ന പാലക്കാട് കോല്‍പ്പാടം തെങ്കര ചെറുക്കലം വീട്ടില്‍ കബീറിന്റെ മകന്‍ നൗഫല്‍(32) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറിന് ശേഷമാണണ് സംഭവം നടന്നതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഒരുമിച്ച് താമസിച്ചുവരവേ പലകാര്യങ്ങളിലും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുക പതിവായിരുന്നു. ഫോണിലേക്കെത്തുന്ന സന്ദേശങ്ങളുടെ പേരിലായിരുന്നു വാക്കുതര്‍ക്കമേറെ നടക്കുന്നത്. വെള്ളിയാഴ്ചയും ഇത്തരത്തിലെന്തെങ്കിലും വാക്കുതര്‍ക്കം നടക്കുകയോ മുന്‍ വൈരാഗ്യമോ ആകാം യുവതിയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലിസ് പറയുന്നു.
മീരയെ കൊലപ്പെടുത്തിയതിന് ശേഷം നൗഫല്‍ സഹോദരിയെ ഫോണില്‍ വിളിച്ചുവെന്നും മീരയെ മറ്റൊരു പുരുഷനുമായി കണ്ടെന്നും, അതിനാല്‍ കുത്തി കൊലപ്പെടുത്തിയെന്നും താന്‍ ആത്മഹത്യ ചെയ്യുകയുമാണെന്നും പറഞ്ഞുവെന്ന് നൗഫലിന്റെ സുഹൃത്ത് വെളിപ്പെടുത്തി.
മീരയുടെ ദേഹമാസകലം നിരവധി തവണ നൗഫല്‍ കത്തികൊണ്ട് വെട്ടുകയും കുത്തുകയും ചെയ്തുട്ടുണ്ട്. വയറിനേറ്റ ആഴത്തിലുള്ള കുത്താണ് മരണ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
യുവതിയുടെ മരണം ഉറപ്പാക്കിയ യുവാവ് സ്വന്തം കൈത്തടത്തില്‍ മുറിവേല്‍പ്പിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു.
നൗഫല്‍ ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സഹോദരി എറണാകുളത്തുള്ള നൗഫലിന്റെ സുഹൃത്തിനെ വിളിച്ച് വിവരം പറയുകയായിരുന്നു.
സുഹൃത്ത് ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലതെത്തിയ പൊലിസ് വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്. കിടപ്പു മുറിയില്‍ താഴെ യുവതി നഗ്നയായി കമിഴ്ന്ന് കിടക്കുന്ന നിലയിലും ഇതിനടുത്ത് തന്നെ യുവാവ് പാന്റസ് മാത്രം ധരിച്ച് തൂങ്ങി മരിച്ച നിലയിലുമാണ് മൃതദേഹം കണ്ടത്.
കുത്താനുപയോഗിച്ച് കത്തി കട്ടിലിന് സമീപത്ത് നിന്ന് പൊലിസ് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. നൗഫല്‍ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. മീരയ്ക്ക് ആദ്യ വിവാഹ ബന്ധത്തില്‍ ഒരു കുട്ടിയുമണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."