HOME
DETAILS

ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി കുട്ടമ്പുഴയിലെ ആദിവാസി കുടി സന്ദര്‍ശിച്ചു

  
backup
April 22 2018 | 04:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8-%e0%b4%85%e0%b4%a4%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d

 

കോതമംഗലം: ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ എ.എം ബഷീര്‍ കുട്ടമ്പുഴയിലെ ആദിവാസി കുടി സന്ദര്‍ശിക്കാനെത്തി. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയും എത്താത്ത പദ്ധതികള്‍ ചൂഷണം ഇല്ലാതെ നിയമ സേവന അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നടപ്പില്‍ വരുത്തുന്നതിനും വേണ്ടി 2015 ല്‍ ദേശീയ നിയമ സേവന അതോറിറ്റി രൂപം നല്‍കിയ പദ്ധതി പ്രകാരം എറണാകുളം ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) എ.എം ബഷീര്‍ കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശ്ശേരികുടിയിലെത്തിയത്.
എളം ബ്ലാശേരി ഊരിലെ കുടിവെള്ള ക്ഷാമം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ, പൊലിസ്, ഫോറസ്റ്റ്, എക്‌സൈസ് ഔട്ട് ാേസ്റ്റിന്റെ അഭാവം, ആശുപത്രിയുടെ അഭാവം, പ്രായമായവരുടെയും, വിധവകളുടെയും, പെണ്‍കുട്ടികളുടെയും, ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ പുനരധിവാസം, തൊഴില്‍ ഇല്ലാത്തവരുടെ പ്രശ്‌നങ്ങള്‍, തുടങ്ങിയവയാണ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നിയമ സേവന അതോറിറ്റി പരിഹരിക്കാന്‍ പോകുന്നത്.
കുടിവെള്ള ക്ഷാമം നേരിടുന്നതിന് 5 കുഴല്‍ കിണറുകളുടെ ആവശ്യം ഉണ്ട്, 16 വൈദ്യുതികരിക്കാത്ത വീടുകളും ഉണ്ട്. പണി പൂര്‍ത്തിയാകാത്ത വീടുകളുടെ പൂര്‍ത്തീകരണം, ആധാര്‍, റേഷന്‍ കാര്‍ഡുകളുടെ വിതരണം, മുള നെയ്തുക്കാര്‍ക്കും, കൃഷികര്‍ക്കും ചൂഷണം തടയുന്നതിന് സൊസൈറ്റി രൂപീകരണം തുടങ്ങി നിരവധി പ്രവര്‍ത്തനനങ്ങളാണ് നിയമ സേവന അതോറിറ്റി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഈ വര്‍ഷം മേയ് മാസത്തില്‍ നടപ്പില്‍ വരുത്തുന്നത്. ചടങ്ങില്‍ ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) എ.എം ബഷീര്‍, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി ടി.ഐ സുലൈമാന്‍, ട്രൈബല്‍ ഓഫിസര്‍, വാര്‍ഡ് മെമ്പര്‍ അരുണ്‍, പൊലിസ്, ഫോറസ്റ്റ് ഓഫീസര്‍മാര്‍, കാണിക്കാരന്‍, ഊരു മൂപ്പന്‍ പാരാ ലീഗല്‍ വോളണ്ടീര്‍മാര്‍തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago