HOME
DETAILS

മുന്നറിയിപ്പില്ലാതെ ഗ്യാസ് ഉപഭോക്താക്കളെ മാറ്റിയത് ബുദ്ധിമുട്ടിലാക്കിയതായി പരാതി

  
backup
April 22 2018 | 04:04 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%97%e0%b5%8d-2

 

ചങ്ങനാശേരി: തൃക്കൊടിത്താനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിപെട്ട 3600ഓളം ഭാരത് ഗ്യാസ് ഉപഭോക്താക്കളെ യാതൊരുവിധ മുന്നറിയിപ്പുകളില്ലാതെ മാറ്റിയത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കിയതായി പരാതി.
കൊടിനാട്ടുംകുന്ന്,പൊട്ടശ്ശേരി,നാല്‍ക്കവല,പുലിക്കോട്ടുപടി,കുന്നുംപുറം, കോട്ടമുറി എന്നീ പ്രദേശങ്ങളിലുള്ളവരുടെ ഗ്യാസ് കണക്ഷനുകളാണ് ചങ്ങനാശേരി ടൗണിലുള്ള ശ്രേയാ ഗ്യാസ് ഏജന്‍സിയുടെ വിതരണ ശൃംഖലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്യാസ് ഏജന്‍സിയിലേക്ക് മാറ്റിയത്. ഈ നടപടിയില്‍ കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി പതിഷേധിച്ചു.
പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടി പിന്‍വലിച്ച് പഴയ ഏജന്‍സിയില്‍ നിലനിര്‍ത്തുകയോ പുതിയ ഏജന്‍സി പ്രദേശം കേന്ദ്രമായി അനുവദിക്കുകയോ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരത് ഗ്യാസിന്റെ ബില്‍ തുകയ്ക്ക് ഗ്യാസ് വീട്ടില്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ദൂരക്കൂടുതല്‍ പറഞ്ഞ് പുതിയ ഏജന്‍സി ജനങ്ങളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ഭാരത് ഗ്യാസ് അധികൃതരുടെ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി കേരളാ കോണ്‍ഗ്രസ്(എം) രംഗത്തുവരുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.നിയോജകമണ്ഡലം സെക്രട്ടറി സിബി ജോസഫ് ചാമക്കാലാ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സണ്ണിച്ചന്‍ പുലിക്കോട്ട് അധ്യക്ഷനായി. ഷാജി മാത്യു കോലേട്ട്, ജോര്‍ജ് തോമസ് വാണിയപ്പരയ്ക്കല്‍, ജോണി മത്തായി പുല്ലുകാട്ടുപറമ്പ്, ജോമോന്‍ വാഴക്കുന്നത്ത് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  5 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  7 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  40 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago