ചേളാരി ഐ.ഒ.സി: കയറ്റിറക്ക് തൊഴിലാളി പ്രശ്‌നം ഒത്തുതീര്‍പ്പായി
തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതക ഫില്ലിങ് പ്ലാന്റിലെ കയറ്റിറക്കു തൊഴിലാളികളുടെ സേവന-വേതന പ്രശ്‌നങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ധാരണയായി. പ്ലാന്റില്‍ പ്രവര്‍ത്തിക്കുന്ന ഓരോ കെറോസിലിന്നും ഒമ്പത് തൊഴിലാളികള്‍ എന്ന കണക്കില്‍ നിജപ്പെടുത്തി പ്ലാന്റില്‍ നിന്നും കയറ്റി അയക്കുന്ന 66 ലോഡ് സിലിണ്ടറുകള്‍ക്കു മുകളില്‍ കയറ്റി അയക്കുന്ന സിലിണ്ടറുകള്‍ക്ക് ഒരുരൂപ മുപ്പത്തിയഞ്ച് പൈസ നിരക്കില്‍ ഇന്‍സെന്റീവ് നല്‍കും. ചേളാരി പ്ലാന്റില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ സീനിയര്‍ പ്ലാന്റ് മാനേജര്‍ എസ്.ശിവകുമാര്‍, കരാറുകാരന്‍ കുഞ്ഞിമുഹമ്മദ്, തൊഴിലാളി സംഘടനാ പ്രതിനിധികളായ ടി.പി ഗോപിനാഥന്‍, കെ.വി രാജീവ്, ഡാനിയല്‍ (ഐ.എന്‍.ടി.യു.സി), എം.കൃഷ്ണന്‍, പി.പ്രിന്‍സ്‌കുമാര്‍ (സി.ഐ.ടി.യു), അമീര്‍.ലത്തീഫ്(എസ്.ടി.യു),പി.മധുസൂദനന്‍, കെ.ശ്രീധരന്‍(ഐ.ഒ.സി.ഇ.യു) എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."