പദ്ധതി വിനിയോഗം: തൊടുപുഴ ബ്ലോക്കിനും മണക്കാട് പഞ്ചായത്തിനും പുരസ്‌കാരം
തൊടുപുഴ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടില്‍ അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിച്ച് പദ്ധതി നിര്‍വഹണത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ച മണക്കാട് ഗ്രാമപഞ്ചായത്തിനെയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിനെയും ജില്ലാ ആസൂത്രണ സമിതി പുരസ്‌കരങ്ങള്‍ നല്‍കി അഭിനന്ദിച്ചു.
99 ശതമാനത്തില്‍ കൂടുതല്‍ തുക വിനിയോഗിച്ച കുമാരമംഗലം, ആലക്കോട്, മരിയാപുരം, മറയൂര്‍, വെളളത്തൂവല്‍ എന്നീ ഗ്രാമപഞ്ചായത്തുകളെയും മികച്ച വിജയം നേടിയ തൊടുപുഴ മുനിസിപ്പാലിറ്റിയെയും അവാര്‍ഡ് നല്‍കി ആസൂത്രണ സമിതി അഭിനന്ദിച്ചു. ലോക ബാങ്ക് വിഹിതം 2017-18 വര്‍ഷം ലഭ്യമായിരുന്നില്ലെങ്കിലും മുന്‍വര്‍ഷം ലഭ്യമായ ലോകബാങ്ക് വിഹിതവും തന്‍വര്‍ഷ പദ്ധതി വിഹിതവും വിനിയോഗിച്ച് 100 ശതമാനം നേട്ടം കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഡിപിസി അഭിനന്ദിച്ചു. വാഴത്തോപ്പ്, ഇരട്ടയാര്‍, സേനാപതി, മാങ്കുളം, വട്ടവട, പെരുവന്താനം, കാമാക്ഷി, മണക്കാട്, മരിയാപുരം, മറയൂര്‍ ഗ്രാമപഞ്ചായത്തുകളാണ് 100 ശതമാനം നേട്ടം കൈവരിച്ചത്. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സന്‍ കൊച്ചുത്രേസ്യാ പൗലോസ്, മെംബര്‍ സെക്രട്ടറിയും ജില്ലാ കലക്ടറുമായ ജി ആര്‍ ഗോകുല്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ല പ്ലാനിങ് ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."