HOME
DETAILS
MAL
മദീനയിൽ തീർത്ഥാടക കേന്ദ്രങ്ങളിലെ അനാചാരങ്ങൾ തടയാൻ നിർദേശം
backup
April 22 2018 | 05:04 AM
മദീന: പ്രവാചക നഗരിയിലെ ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടക്ക് തീർത്ഥാടകർ കാണിച്ചു കൂട്ടുന്ന അനാചാരങ്ങൾ തടയുന്നതിന് കർശന നിർദേശം. ഇവിടങ്ങളിൽ നടക്കുന്ന അനാചാരങ്ങൾ തടയുന്നതിന് മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരനാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയത്.
മദീനയിലെത്തിയാൽ ഒട്ടു മിക്ക തീർത്ഥാടകരും സന്ദർശിക്കുന്ന പ്രവാചക നഗരിക്ക് ചുറ്റുവട്ടത്തുള്ള ഖുബാ മസ്‌ജിദ്, ഉഹദിലെ ശുഹദാ മസ്‌ജിദ്, മസ്‌ജിദ് ഖിബ്‌ലതൈൻ, മസ്‌ജിദ് ഫതഹ്അടക്കമുള്ള കേന്ദ്രങ്ങളിൽ അനാചാരങ്ങൾ തടയുന്നതിന് 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക പത്രം റിപ്പോർട്ടിന് ചെയ്തു.
മദീനയിലെ ഇസ്‌ലാമിക ചരിത്ര കേന്ദ്രങ്ങൾക്ക് അപകീർത്തിയുണ്ടാക്കുന്ന വീഡിയോ ക്ലിപ്പിംഗുകൾ, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് അനാചാരണങ്ങൾ കർശനമായി തടയുന്നതിന് ഗവർണർ നിർദേശിച്ചത്. ഇസ്‌ലാമിക ഗാനങ്ങളുടെയും ദഫിന്റെയും അകമ്പടിയോടെ ഖുബാ മസ്ജിദിന്റെ പരിസരത്ത്
വെച്ച് വിദേശികളായ സ്ത്രീ പുരുഷന്മാർ ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വെച്ച് വിദേശികളായ സ്ത്രീ പുരുഷന്മാർ ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."