കത്‌വ-ഉന്നാവോ സംഭവം മുസ്‌ലിം കോഡിനേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
വെള്ളറട: കാശ്മീര്‍ കത്‌വ ഐക്യദാര്‍ഢ്യ സമ്മേളവും റാലിയും നടന്നു. കശ്മീര്‍ കത്‌വ ബാലികയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം യുവജനഫെഡറേഷന്‍ പനച്ചമൂട് യുണിറ്റും ഡി.കെ.എല്‍.എം പനച്ചമൂട് മേഖലയും സംയുക്തമായി സമ്മേളവും റാലിയും നടത്തി.
എൈക്യദാര്‍ഢ്യ സമ്മേളനം ലജ്‌നത്തുല്‍ മുഅല്ലമീന്‍ മേഖലാ സെക്രട്ടറി അമാനുള്ള മിഫ്താഹിയുടെ അധ്യക്ഷതയില്‍ പനച്ചമൂട് ജമാഅത്ത് പ്രസിഡന്റ് എം. ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു.
മേഖലാപ്രസിഡന്റും പനച്ചമൂട് ചീഫ് ഇമാമുമായ ഫിറോസ്ഖാന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി.
കള്ളിമൂട് ജലാലുദ്ദീന്‍ മൗലവി, എസ്. ഫൈസല്‍ ഖാന്‍, പനച്ചമൂട് ഷാജഹാന്‍, കുടപ്പനമൂട് നിസാമുദ്ദീന്‍ മൗലവി, സലീം കൂട്ടപ്പു, എം. ലിയാഖത്ത്അലിഖാന്‍, എം. ഹുസൈന്‍ കാമില്‍, ഷാജുദ്ദീന്‍, ഹുസൈന്‍, അബ്ബാസ് കുടപ്പനമൂട് പ്രസംഗിച്ചു.
ഐക്യദാര്‍ഢ്യ സമ്മേളവും റാലിയും
തിരുവനന്തപുരം: കത്‌വ ഉന്നാവോ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും നേര്‍ക്ക് വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ അമര്‍ഷം പ്രകടിപ്പിച്ചും ദലിത്-ന്യൂനപക്ഷ പിന്നാക്ക വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും മുസ്‌ലിം കോര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ സംഗമവും നടത്തി.
കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമം ഫാ. യൂജിന്‍പെരേര ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നില്‍ സുരേഷ് എം.പി, എസ്. സുവര്‍ണകുമാര്‍, പ്രഫ. അബ്ദുല്‍ റഷീദ്, ഡോ. നിസാമുദ്ദീന്‍, എ.എം.കെ. നൗഫല്‍, അല്‍ഫ അബ്ദുല്‍ ഖാദര്‍ ഹാജി, സലിം കരമന, റഷീദ് മദനി, വേളിശേരിസലാം, ഷെഫീഖ് ബാഖവി, മുഹമ്മദ് ഹാദി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."