കാണാതായ ബി.ഡി.എസ് വിദ്യാര്‍ഥികളെ കണ്ടെത്തി
വെഞ്ഞാറമൂട്: കാണാതായ വട്ടപ്പാറ പി.എം.എസ് ദന്തല്‍ കോളജിലെ മൂന്ന് വിദ്യാര്‍ഥികളെയും വെഞ്ഞാറമൂട് പൊലിസ് എറണാകുളത്ത് നിന്ന് കണ്ടെത്തി. ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥികളായ തിരുവനന്തപുരം മണക്കാട് പുതുക്കുളങ്ങര ബിസ്മില്ലാ മന്‍സിലില്‍ മുഹമ്മദ് ഇസ്ലാന്, കൊല്ലം കായംകുളം നെടുമ്പറമ്പില്‍ അബ്ദുല്ല, വെഞ്ഞാറമൂട് തണ്ട്രാംപൊയ്കയില്‍ ഗോവിന്ദ് എന്നിവരെയാണ് ഈ മാസം 18 മുതല്‍ കാണാതായത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ഇവരെ നിരന്തരം റാഗ് ചെയ്തതിനെ തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് 19 കാരായ വിദ്യാര്‍ഥികള്‍ നാടുവിട്ടത്.
മൊബൈല്‍ ലൊക്കേഷന്വച്ചുള്ള പരിശോധനയില്‍ വിദ്യാര്‍ഥികള്‍ എറണാകുളം ഭാഗത്തുണ്ടെന്ന് വെഞ്ഞാറമൂട് പൊലിസിന് സൂചന ലഭിക്കുകയായിരുന്നു. എറണാകുളത്തെത്തിയ പൊലിസ് മൂവരെയും ലോഡ്ജില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെയോടെ വിദ്യാര്‍ഥികളെ വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിച്ചു. പിന്നീട് ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
തങ്ങളെ നിരന്തരം സിനിയേഴ്സ് പീഡിപ്പിച്ച് വരുകയായിരുന്നതായാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. തങ്ങളും രക്ഷിതാക്കളും നിരവധി തവണ കോളജ് അധികൃതര്‍ക്ക് പരാതിനല്‍കിയതായും എന്നാല്‍ മാനേജ്മെന്റ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
വെഞ്ഞാറമൂട് പൊലിസ് കുട്ടികളെ കാണാതായതായ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. റാഗിങ് സംബന്ധിച്ചുള്ള പരാതി വട്ടപ്പാറ െേപാലിസിലാണ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയിരിക്കുന്നത്. കേസെടുത്ത കാര്യം വ്യക്തമാക്കാന്‍ വട്ടപ്പാറ പൊലിസ് ഇതുവരെ തയാറായിട്ടില്ല. ഗൗരവകരമായ റാഗിഗ് നടന്നിട്ടും വിഷയം ലഘൂകരിക്കുന്ന നടപടിയാണ് പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."