ഇന്ത്യ വികസിക്കാന്‍ കേരളത്തെ മാതൃകയാക്കണം: ഡോ. എം.പി പൂനിയ
തിരുവനന്തപുരം: പാര്‍ലമെന്റംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ പരിപാടിയായ സന്‍സദ് ആദര്‍ശ് ഗ്രാമയോജന കേരളത്തില്‍ നടപ്പിലാക്കിയ മാതൃകയില്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കിയാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ചൈനയുടെ ജി.ഡി.പി യുടെ ഒപ്പമെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. എം.പി പൂനിയ പറഞ്ഞു.
കേരളത്തിലെ 33 പഞ്ചായത്തുകളുടെ സമഗ്രവികസനത്തിനായി നാഷണല്‍ സര്‍വിസ് സ്‌കീം യൂനിറ്റുകളിലൂടെ നടപ്പാക്കുന്ന ഒന്നാംഘട്ട പദ്ധതി പൂര്‍ത്തീകരണം ചെയ്യുകയായിരുന്നു അദ്ദേഹം. സാഗി ഒന്നാംഘട്ടത്തില്‍ തയ്യാറാക്കിയ പദ്ധതി രേഖകള്‍ സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് എ.ഐ.സി.ടി.ഇ വൈസ് ചെയര്‍മാന് കൈമാറി.
തിരുവനന്തപുരം ജില്ലയില്‍ പാര്‍ലമെന്റംഗം സുരേഷ് ഗോപി ദത്തെടുത്ത കല്ലിയൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രശംസാപത്രം കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന ചടങ്ങില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ശ്രീ. ഷാജി എ.ഐ.സി.ടി.ഇ വൈസ് ചെയര്‍മാനില്‍ നിന്നും ഏറ്റുവാങ്ങി.
ഗ്രാമീണ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുക, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കുക, ഗ്രാമീണ തലത്തില്‍ വരുമാനം വര്‍ധിപ്പിക്കുക, ചെലവ് കുറഞ്ഞ വീടുകളും കക്കൂസുകളും നിര്‍മിക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഊര്‍ജ ഉപയോഗം കുറയ്ക്കുക , തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുക എന്നിവയാണ് എ.ഐ.സി.ടി.ഇ സന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെ ലക്ഷ്യങ്ങളായി മുന്നോട്ടുവച്ചത്.
ഗ്രാമങ്ങളുടെ വികസന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പ്രാഥമിക സര്‍വേയും തുടര്‍ന്ന് സാങ്കേതിക വിദ്യയില്‍ ഊന്നിയ പ്രശ്‌നപരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ആവശ്യമായ പഠനങ്ങളും പദ്ധതികളുടെ രൂപീകരണവും ആണ് ലക്ഷ്യമിട്ടത്. എം.പിമാര്‍ വിവിധ നിയോജക മണ്ഡലങ്ങളിലായി അഞ്ചുകോടിയിലധികം രൂപയ്ക്കുള്ള
വികസന പദ്ധതികള്‍ കോളേജുകളുടെ നിര്‍ദ്ദേശാനുസരണം അനുമതി നല്‍കിയിട്ടുണ്ടെന്ന് എ.ഐ.സി.ടി.ഇ ഡയരക്ടര്‍ ഡോ. രമേഷ് ഉണ്ണികൃഷ്ണന്‍, സാഗി നോഡല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."